വീട്ടിൽ 20 രൂപയ്ക്കു ഈ ബോട്ടിൽ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങി വെച്ചാൽ..

H2O2 എന്ന തന്മാത്രാ വാക്യമുള്ള രാസവസ്തുവാണ് ഹൈഡ്രജൻ പെറോക്സൈഡ്. ഓക്ലിജനും ഓക്സിജനും തമ്മിൽ എകബന്ധനത്തിലൂടെ രൂപപ്പെടുന്ന പെറോക്സൈഡിന്റെ ഒരു ലഘുവായ മാതൃക കൂടിയാണ് ഹൈഡ്രജൻ പെറോക്സൈഡ്. ഇത് ഒരു നിറമില്ലാത്ത ദ്രാവകമാണ്.. ഓക്സിഡൈസർ, ബ്ലീച്ചിംഗ് ഏജന്റ്, ആൻറിസെപ്റ്റിക് എന്നിവ ആയാണ് ഇത് ഉപയോഗിക്കുന്നത്.

ഹൈഡ്രജൻ പെറോക്സൈഡ് വായു അല്ലെങ്കിൽ മണ്ണുമായി കലരുമ്പോൾ ധാരാളം പ്രാണവായു അഥവാ ഓക്സിജൻ ഉൽപാദിപ്പിക്കുന്നു. കൂടാതെ ഹൈഡ്രജൻ പെറോക്സൈഡിനു കുമിൾ, ബാക്ടീരിയ ഇവയെ നശിപ്പിക്കാനുള്ള കഴിവുമുണ്ട്. ഈ രണ്ടു ഗുണങ്ങളും ചെടിയുടെ പരിപാലനത്തിനായി പ്രയോജനപ്പെടുത്താം.

അധികമായി ഈർപ്പം തങ്ങിനിന്നു ചെടികളുടെ വേരുകൾക്ക് ആവശ്യത്തിനു പ്രാണവായു ലഭിക്കാതെ വരികയും അതുവഴി വേരുകൾക്കു കേടുവന്നു ചെടി വാടിപ്പോകുകയും ചെയ്തേക്കാം. ഈ അവസ്ഥയിൽ ചിലപ്പോൾ കുമിൾ അല്ലെങ്കിൽ ബാക്ടീരിയ വഴി വേരുചീയൽ രോഗത്തിനും കാരണമാകും. രണ്ടിനും പ്രതിവിധിയായി ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാം. വിപണിയിൽ ലഭ്യമായ 3 ശതമാനം വീര്യമുള്ള ഹൈഡ്രജൻ പെറോക്സൈഡ് 30 ml ഒരു ലിറ്റർ വെള്ളം ചേർത്തു നേർപ്പിച്ചതു ചെടിയെ അണുവിമുക്തമാക്കാനും പ്രാണവായു വേരുകൾക്കു കിട്ടാനും ഉപയോഗിക്കാം.

പച്ചമുളകിലെ ഇലകളെ ബാധിക്കുന്ന വൈറസ് രോഗമാണ് ഇല കുരുടിപ്പ്. ഇതു നിശേഷം മാറ്റുന്നതിന് ഹൈഡ്രജൻ പെറോക്സൈഡ് (3%) സ്പ്രേ ചെയ്താൽ മതിയാകുംഒന്നാം ദിവസം 10 ml ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുക48 മണിക്കൂറിനു ശേഷം 15 ml ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുകവീണ്ടും 48 മണിക്കൂറിനു ശേഷം 20 ml ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുക.. വീട്ടിൽ 20 രൂപയ്ക്കു ഈ ബോട്ടിൽ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങി വെച്ചാൽ ഗുണങ്ങൾ ഏറെ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.