ഇഡലി മാവ് പൊങ്ങി വരാൻ.!! അരിയിലും ധാന്യങ്ങളിലും ഇനി പ്രാണികൾ കയറില്ല; വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട 10 കിടിലൻ അടുക്കള സൂത്രങ്ങൾ.!! | Idli Batter Fermentation Tip
Idli Batter Fermentation Tip : നാമെല്ലാവരും വീടുകളിൽ അരി കുറെ നാളത്തേക്ക് സുക്ഷിക്കുന്നവരാണ്. നമ്മൾ എത്രയൊക്കെ വൃത്തിയായി സൂക്ഷിച്ചാലും അരികത്ത് ചെറിയ പ്രാണികൾ കേറുന്നത് പതിവാണല്ലോ. മാത്രമല്ല പഴം പെട്ടെന്ന് കറുക്കുന്നത് ദോശ മാവിന് പുളി കൂടുന്നത് വെളിച്ചെണ്ണ പെട്ടന്ന് കലക്കുന്നത് ഇതൊക്കെ നാം അടുക്കളയിൽ നേരിടുന്ന പ്രശ്നങ്ങളാണ്.
ഇവയൊക്കെ എങ്ങനെ പരിഹരിക്കാം എന്നുള്ള കുറച്ച് ടിപ്സുകൾ നമുക്ക് നോക്കാം. ആദ്യമായിട്ട് അരി കേടുകൂടാതെ ഇരിക്കുന്ന എങ്ങനെ നോക്കാം. ഇതിനായി ഗ്രാമ്പൂ എടുത്ത് നൂലിൽ കെട്ടി അരികിലേക്ക് ഇറക്കി വയ്ക്കുകയാണെങ്കിൽ പ്രാണികൾ കയറുന്നത് തടയും. അടുത്തതായി വറ്റൽമുളക് എടുത്ത് ഇതുപോലെ തന്നെ അരയിൽ ഇറക്കി വയ്ക്കുകയാണെങ്കിൽ അതും പ്രാണികൾ വരുന്നത് തടയുന്നതിന് സഹായിക്കുന്നു.
ആര്യവേപ്പിലയും ഈ രീതിയിൽ ഇറക്കി വയ്ക്കുന്നത് മറ്റൊരു രീതിയാണ്. ഇനി മാവിന് പുളി കൂടിയാൽ പുളി കുറയ്ക്കുവാനായി ഒരു കാൽ ഗ്ലാസ് പാല് അതിലേക്ക് ഒഴിച്ചാൽ മതിയാകും. വെളിച്ചെണ്ണ എത്രനാൾ സൂക്ഷിച്ചാലും അതിനു ചെറിയ കനപ്പ് ചൊവ്വ വരുന്നതായി കാണാം.
അപ്പോ അത് പരിഹരിക്കുവാൻ ആയി ഒരു ലിറ്റർ വെളിച്ചെണ്ണയിൽ ഒരു നാല് അഞ്ച് കുരുമുളകിട്ട് കൊടുത്താൽ മതിയാകും. മുട്ട ആഴ്ചകളോളം കേടുകൂടാതെ ഇരിക്കുവാൻ ആയി ഫ്രിഡ്ജിനുള്ളിൽ വയ്ക്കുമ്പോൾ അതിന്റെ കൂർത്ത വശം അടിയിൽ വരത്തക്ക രീതിയിൽ വച്ചാൽ മതിയാകും. കൂടുതൽ ടിപ്സുകൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : Vichus Vlogs