
താര കല്യാൺ വീണ്ടും വിവാഹിതയാകുന്നു!? അമ്മയെ നവ വധുവായി അണിയിച്ച് ഒരുക്കി സൗഭാഗ്യ വെങ്കിടേഷ്; കണ്ണ് നിറഞ്ഞ് താരാകല്യാൺ പറഞ്ഞത് കേട്ടോ… | Is Thara Kalyan Going To Get Married Again Video By Daughter Sowbhagya Venkitesh Viral Entertainment News Malayalam
Is Thara Kalyan Going To Get Married Again Video By Daughter Sowbhagya Venkitesh Viral Entertainment News Malayalam : പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് നടി താരാകല്യാണിന്റേത്. ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ എന്ന നിലയിലും താരാ കല്യാൺ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാള സിനിമ, സീരിയൽ ലോകത്ത് ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന അതുല്യ വ്യക്തിത്വമാണ് താരം. താരാ കല്യാണിന്റെ അമ്മയും ടെലിവിഷൻ സിനിമ സീരിയലുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഭിനേത്രിയാണ്.
താരത്തിന് ഏകമകളാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയും ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ എന്ന നിലയിൽ പ്രശസ്തയാണ്. അഭിനയ മേഖലയിൽ താരവും കുടുംബവും ഇപ്പോൾ അത്രതന്നെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൾ സൗഭാഗ്യക്കും ഭർത്താവ് അർജുൻ സോമശേഖരനും ഏകമകളാണ് സുദർശന. നടനെന്ന നിലയിൽ അർജുൻ സോമശേഖരൻ ശ്രദ്ധേയനാണ്. ഇപ്പോഴിതാ മകൾ സൗഭാഗ്യ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കു വെച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

അമ്മക്കൊരു കല്യാണം, ഒരു കൂട്ട്, എന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സൗഭാഗ്യ ഷെയർ ചെയ്തിരിക്കുന്നത്. അമ്മയെ വിവാഹത്തിന് എന്നപോലെ അണിയിച്ചൊരുക്കുന്ന മകളെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അണിയിച്ചൊരുക്കുന്നതിനോടൊപ്പം അവരുടെ വിശേഷങ്ങളും ഈ വീഡിയോയിലൂടെ ജനങ്ങൾക്കുവേണ്ടി പങ്കുവയ്ക്കുന്നു. അമ്മയ്ക്ക് ബ്രൈഡ് ആവാൻ ഇഷ്ടമാണോ? എന്ന സൗഭാഗ്യയുടെ ചോദ്യത്തിന് സ്റ്റാർട്ട് ആക്ഷൻ പറഞ്ഞാൽ ഞാൻ എന്തിനും തയ്യാർ എന്ന രസകരമായ ഉത്തരമാണ് താരാകല്യാൺ പറഞ്ഞത്.
കൂടാതെ അമ്മ റിയൽ ആയിട്ട് ഒരു ബ്രൈഡ് ആവുകയാണെങ്കിൽ അമ്മയ്ക്ക് എങ്ങനെയുള്ള ആളെയാണ് കല്യാണം കഴിക്കാൻ ഇഷ്ടമെന്ന് സൗഭാഗ്യ ചോദിക്കുന്നു. അതിനു മറുപടിയായി സത്യസന്ധമായിരിക്കണം, 6.2 ഉയരം ആയിരിക്കണം, വളരെ ലോയൽ ആയിരിക്കണം, എന്നെക്കാൾ എന്റെ മക്കളെ സ്നേഹിക്കുന്ന ആൾ ആയിരിക്കണം, കെയറിങ് ആയിരിക്കണം, വളരെ ആരോഗ്യവാൻ ആയിരിക്കണം എന്നിങ്ങനെ നിരവധി ആഗ്രഹങ്ങൾ താരം പറയുന്നു. സൗഭാഗ്യയും അമ്മ താര കല്യാണും വളരെയധികം പരസ്പരം സ്നേഹിക്കുന്ന അമ്മ മകൾ ആണ്. വീഡിയോയുടെ അവസാനം മകളെ കുറിച്ച് പറയുമ്പോൾ അവളുടെ സ്നേഹത്തെ കുറിച്ച് പറയുമ്പോൾ താരത്തിന്റെ കണ്ണുകൾ നിറയുന്നു. ഞാനിപ്പോൾ കല്യാണം കഴിച്ചിരിക്കുന്നു എന്നും ശ്രീപത്മനാഭസ്വാമി ആണ് എന്റെ ഭർത്താവ് എന്നും താരം പറയുന്നു. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകൾ ആണ് വന്നിരിക്കുന്നത്. ആരാധകർ ഇരുകൈകളും നീട്ടി ആണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത് എന്ന് പറയാം.