ചാക്കോച്ചന് ഭീഷ ണിയായി മകൻ ഇസഹാക്!! അപ്പൻ അങ്ങട് മാറി നിക്ക്, ഇനി ഞാൻ ഒന്ന് വൈറൽ ആകട്ടെ; മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ എന്ന് ആരാധകർ… | Izahaak Kunchacko Dance With Kunchacko Boban Malayalam

Izahaak Kunchacko Dance With Kunchacko Boban Malayalam : മലയാളികൾക്ക് പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. നിരവധി സിനിമകളിലൂടെ നായകനായി പ്രേക്ഷക ഹൃദയം കവർന്ന താരം. റൊമാന്റിക് ഹീറോ എന്നാണ് കുഞ്ചാക്കോ ബോബനെ വിശേഷിപ്പിക്കാറുള്ളത്. താരത്തിന്റെ അനിയത്തിപ്രാവ് എന്ന ചിത്രത്തിലുള്ള അഭിനയമാണ് ഇന്നും പ്രേക്ഷകർ മനസ്സിൽ കൊണ്ടുനടക്കുന്നത്. ഏറ്റവും ഒടുവിലായി കുഞ്ചാക്കോ ബോബൻ അഭിനയിച്ച ചിത്രമാണ് നാ താൻ കേസുകൊട് .

തിയേറ്ററുകളിൽ വൻ വിജയമായിരുന്നു ഈ ചിത്രം. ഇതുവരെ കാണാത്ത കുഞ്ചാക്കോ ബോബന്റെ മറ്റൊരു അഭിനയ പാഠവമാണ് ഈ സിനിമയിലൂടെ പ്രേക്ഷകർ കണ്ടത്. സിനിമയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും വളരെ സജീവമായ വ്യക്തിത്വമാണ് ഇദ്ദേഹം. പുതിയ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമായി താരമെല്ലായിപ്പോഴും സജീവമാണ്. കുഞ്ചാക്കോ പങ്കുവെക്കുന്ന ഓരോ വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. താരത്തിന്റെ ഭാര്യയുടെ പേരാണ് പ്രിയ അന്നാ സാമുവൽ. ഇവർക്ക് ഒരു മകനാണ് ഉള്ളത്.. കുഞ്ചാക്കോക്കൊപ്പം സമൂഹമാധ്യമങ്ങളിലും മറ്റ് പൊതു പരിപാടികളിലും സജീവ സാന്നിധ്യമാണ് ഭാര്യയും മകനും.

അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് ഇവരും സുപരിചിതരാണ്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ച മനോഹരമായ ഒരു വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്. ഇന്റർനാഷണൽ ഡാൻസ് ഡേയോട് അനുബന്ധിച്ചാണ് ഈ വീഡിയോ താരം പുറത്ത് വിട്ടിരിക്കുന്നത്. കുഞ്ചാക്കോക്കൊപ്പം മകനും അടിപൊളിയായി ഡാൻസ് ചെയ്യുന്ന വീഡിയോ ആണിത്. സ്റ്റൈലിഷ് വേഷത്തിലാണ് കുഞ്ചാക്കോയും മകനും. ഇരുവരുടെയും അടിപൊളി ഡാൻസ് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.

നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ ആശംസകളും കയ്യടികളുമായി എത്തിയിരിക്കുന്നത്. അച്ഛന്റെ അല്ലേ മോൻ അതുകൊണ്ട് അത്ഭുതപ്പെടാൻ ഒന്നുമില്ല, പഴഞ്ചൊല്ലിൽ പതിരില്ല മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ…,അപ്പന്റെ മോൻ തന്നെ. എന്നിങ്ങനെ പോകുന്നു കമന്റുകൾ. വളരെ നല്ലൊരു ഡാൻസർ ആണ് കുഞ്ചാക്കോ ബോബൻ. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലുള്ള കമന്റുകൾ വരുന്നത്. ആരാധകർ മാത്രമല്ല നിരവധി താരങ്ങളും വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. Dance away the blues,happy international dance day, just move n groove to make the world your stage” എന്ന അടിക്കുറിപ്പോടെ ആണ് ഈ ഡാൻസ് വീഡിയോ കുഞ്ചാക്കോ പങ്കുവെച്ചിരിക്കുന്നത്.

Rate this post