പ്ലാവില്‍ ചക്ക താഴെ ഉണ്ടാകാന്‍ പശുവിന്‍ ചാണകം കെട്ടേണ്ട മാര്‍ഗ്ഗം…!

കേരളത്തിന്റെ കാർഷികമേഖലയിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള വിളയേത്? ചക്ക തന്നെ, സംശയം വേണ്ട. നെല്ലും വാഴയും തെങ്ങും റബറുമൊക്കെ പഴയ പ്രതാപം അയവിറക്കുമ്പോൾ ശക്തമായ തിരിച്ചുവരവ് ആഘോഷിക്കുകയാണ് പ്ലാവും ചക്കയും. നാടെങ്ങും ചക്ക മഹോത്സവങ്ങൾ, ചക്ക സംരംഭങ്ങൾ, ചക്ക പ്രചാരകർ. ചക്കയുടെ നല്ലകാലമെത്തിയെന്നു തിരിച്ചറിഞ്ഞു സംരംഭമാരംഭിച്ചവരിൽ വീട്ടമ്മമാർ മുതൽ രാജ്യാന്തരതലത്തിൽ പ്രവർത്തിച്ചിരുന്ന ഐടി വിദഗ്ധർ വരെയുണ്ട്. ഒരു ചക്കയിൽനിന്ന് ആയിരം രൂപ വരുമാനം നേടാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച വീട്ടമ്മയും കിൻഫ്ര പാർക്കിൽ വൻകിട ചക്കഫാക്ടറി സ്ഥാപിച്ച യുവസംരംഭകനും ഇന്നു കേരളത്തിലുണ്ട്.

പുതിയ ഗുണങ്ങളുടെ പേരിലല്ല, പുതിയ മൂന്ന് തിരിച്ചറിവുകളുടെ പേരിലാണ് ഇപ്പോൾ ചക്ക ഗ്ലാമർ നേടുന്നത്. ആരോഗ്യത്തിന് ഉത്തമമായ ആഹാരമെന്ന തിരിച്ചറിവാണ് ഒന്നാമത്തേത്. പ്രമേഹരോഗികൾക്ക് ഭീതിയില്ലാതെ കഴിക്കാവുന്ന ആഹാരമാണ് പച്ചച്ചക്കയെന്ന വാർത്ത പ്രമേഹതലസ്ഥാനമായി മാറുന്ന കേരളം ആശ്വാസത്തോടെയാണ് കേട്ടത്. വെട്ടി സംസ്കരിച്ച് പാകം ചെയ്യാനുള്ള പ്രയാസം മാത്രമായിരുന്നു മിക്കവർക്കും ചക്ക ഭക്ഷണമാക്കുന്നതിനു തടസ്സമായിരുന്നത്. ഉണക്കി സൂക്ഷിക്കുന്ന പച്ചച്ചക്ക സുലഭമായതോടെ ഈ പ്രശ്നത്തിനു പരിഹാരമായിട്ടുണ്ട്. മാത്രമല്ല, പല വീടുകളിലും ചക്ക ഉണങ്ങിസൂക്ഷിക്കുന്ന പതിവ് തുടങ്ങിക്കഴിഞ്ഞു.

സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമല്ല വിദേശവാസികളായ ബന്ധുക്കൾക്കുവേണ്ടിയും ഈ സീസണിൽ പലരും ചക്ക ഉണക്കി. നാരിന്റെ അംശം കൂടുതലുണ്ടെന്നതും ചക്കയെ ആരോഗ്യകരമായ വിഭവമാക്കുന്നുണ്ട്. ചക്കയ്ക്ക് ഇനിയുമേറെ ആരോഗ്യഗുണങ്ങളുണ്ടെന്നു പ്രമേഹസൗഹൃദ ഭക്ഷണമായി പച്ചച്ചക്കയെ ചൂണ്ടിക്കാട്ടിയ ജയിംസ് ജോസഫ് പറയുന്നു. രക്തസമ്മർദം എന്നിവയെ ചെറുക്കാനും ചക്ക ഉപയോഗം വഴി സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാക്ക്ഫ്രൂട്ട് 365 എന്ന പേരിൽ ജലാംശം നീക്കിയ പച്ചച്ചക്ക ലോകമെങ്ങും വിപണനം നടത്തുന്ന ജയിംസ് കേരളത്തിലെ ചില്ലറവിപണിയിൽ കൂടുതൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്. മൈക്രോസോഫ്റ്റിന്റെ തണലിൽനിന്നും പ്ലാവിന്റെ തണലിലേക്കു മാറിയ ജയിംസ് സംസ്ഥാനത്തെ ചക്കവ്യവസായത്തിനു പുത്തൻ പരിവേഷവും ആത്മവിശ്വാസവും നൽകി.

ഭക്ഷ്യസംസ്കരണ വ്യവസായത്തിലെ സാധ്യതകളേറുന്ന അസംസ്കൃത വസ്തുവാണ് ചക്കയെന്ന തിരിച്ചറിവാണ് രണ്ടാമത്തേത്. ഈ സാധ്യത പ്രയോജനപ്പെടുത്തി നാൽപതിലധികം ചക്കസംസ്കരണ സംരംഭങ്ങളാണ് രണ്ടു വർഷത്തിനുള്ളിൽ കേരളത്തിൽ ആരംഭിച്ചത്. പ്ലാവിന്റെ ചുവട്ടിൽ പാഴായി പോയിരുന്ന ഈ ഫലത്തിന്റെ മികവുകൾ വരുമാനമാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയും സാഹചര്യങ്ങളും സംരംഭകരും ഒത്തുചേർന്നപ്പോൾ ഇവിടെ ചക്കവിപ്ലവമുണ്ടായി.

പ്ലാവ് വരുമാനമായി മാറുന്ന സാഹചര്യത്തിൽ മാത്രമേ ഈ തിരിച്ചറിവുകൾ നമുക്ക് പ്രയോജനപ്പെടുത്താനാവൂ. ഭാഗ്യവശാൽ ഈ രംഗത്ത് ഒട്ടേറെ മാതൃകകൾ ഇപ്പോൾ തന്നെ ഇവിടെ ലഭ്യമാണ്. പ്ലാവിൻതൈകളുടെ നഴ്സറി നടത്തിയും ചക്ക ഉണങ്ങിയും പൾപ് മുതൽ പൽപൊടി വരെയുള്ള ഉൽപന്നങ്ങളാക്കി മാറ്റിയും വരുമാനം നേടുന്ന ഒട്ടേറെയാളുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ ഉയർന്നുവന്നിട്ടുണ്ട്. അവരുടെ അനുഭവങ്ങൾ ഇനിയുമേറെപ്പേർക്ക് ആത്മവിശ്വാസമേകുമെന്ന് പ്രതീക്ഷിക്കാം.

ഒരു ചക്ക മുഴുവനായും മണ്ണിൽ കുഴിച്ചിടുകയും, അതിൽ നിന്നും വളർന്നു വരുന്ന എല്ലാ തൈകളെയും ചെറുതായിരിക്കുമ്പോൾ തന്നെ ഒരുമിച്ച് ബലമായി കെട്ടിവെച്ച് ഒറ്റത്തടിയാക്കി ഒട്ടിച്ച് വളർത്തിയെടുത്താൽ രുചിയും ഗുണവും കൂടുതലുള്ള ചക്ക ലഭിക്കുന്ന പ്ലാവുകൾ ഉണ്ടാക്കാം. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.