കീടബാധ ഇല്ലാതിരിക്കാൻ വീട്ടിൽ എളുപ്പം തയ്യാറാക്കുന്ന ജൈവ കീടനാശിനി

പച്ചക്കറി കൃഷിയിൽ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് രോഗകീടബാധ. ഒരു പരിധിവരെ തങ്ങളുടെ ഭക്ഷണശീലങ്ങൾ സുരക്ഷിതമാക്കാൻ നമ്മുടെ വീട്ടുമുറ്റത്തെ കൃഷി സഹായിക്കും. വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവൽ, പടവലം, മത്തൻ, പയർ, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തിൽ കൃഷി ചെയ്യാം.

എല്ലായിനം കീടങ്ങളും രോഗങ്ങളും പച്ചക്കറിസസ്യങ്ങളെ ബാധിക്കും. പാവൽ, പടവലം എന്നിവയെ കായീച്ചകളും, പയറുവർഗ്ഗങ്ങളെ അരക്ക് ഷട്പദങ്ങളും(ഇലപ്പേൻ) ആക്രമിക്കും. പയറിന്റെ നീരുറ്റികുടിക്കുന്ന ഷട്പദങ്ങൾ ഒന്നോ രണ്ടോ വന്നാൽ പിറ്റേദിവസം കൂട്ടത്തോടെ പറന്നുവരും. ഇവ കൂടാതെ ഇലകൾ തിന്നുന്ന ലാർവ്വകൾ പലതരം കാണപ്പെടും. ലാർവ്വകൾ ഓരോ തരവും ഒരേ ഇനത്തിൽ‌പ്പെട്ട ചെടികളെ മാത്രമാണ് ആഹാരമാക്കുന്നത്.

പിന്നെ പച്ചക്കറി സസ്യങ്ങളിൽ കാണുന്ന മിക്കവാറും ഷട്പദലാർവ്വകൾ രാത്രിയിൽ മാത്രം പുറത്തിറങ്ങി ആഹാരം കഴിക്കുന്നവയാണ്. അതുകൊണ്ട് പകൽ‌നേരങ്ങളിൽ നോക്കിയാൽ അവരുടെ അടയാളം മാത്രമേ കാണുകയുള്ളു. പുകയില കഷായം, കാന്താരി മിശ്രിതം, മണ്ണെണ്ണക്കുഴമ്പ് തുടങ്ങിയവ പ്രധാന ജൈവ കീടനാശിനികളാണ്. ഇവ കൂടാതെ നേരിട്ടല്ലാതെ കീടങ്ങളെ നശിപ്പിക്കാനുള്ള മറ്റു മാര്ഗങ്ങള് നോക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS KitchenPRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.