ഈ അപ്പനും മോളും ഒരേ പൊളി; വൈറൽ ഗാനത്തിനൊപ്പം ചുവടുകളുമായി ജോജു ജോർജ്ജും മകളും… | Joju George Viral Dance With Daughter  

Joju George Viral Dance With Daughter : മലയാള സിനിമാ ലോകത്ത് തന്റേതായ അഭിനയ പാടവം കൊണ്ടും നിലപാടുകൾ കൊണ്ടും വ്യത്യസ്തമായ താരങ്ങളിൽ ഒരാളാണല്ലോ ജോജു ജോർജ്. ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ലോകത്ത് എത്തുകയും പിന്നീട് സ്വപ്രയത്നം കൊണ്ട് മലയാള സിനിമയിൽ ഉയരങ്ങൾ കീഴടക്കുകയും ചെയ്യുകയായിരുന്നു ജോജു. ജോസഫ് എന്ന ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാഷണൽ അവാർഡ് അടക്കമുള്ള ബഹുമതികളും നേടിയെടുത്തിരുന്നു.

മാത്രമല്ല മധുരം, പൊറിഞ്ചു മറിയം ജോസ്, ചുരുളി എന്നീ സിനിമകളിൽ ഏറെ പ്രേക്ഷക സ്വീകാര്യ നേടിയ കഥാപാത്രത്തിൽ തിളങ്ങാനും ജോജുവിന് സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ജോജു അത്ര തന്നെ സജീവമല്ലെങ്കിലും മകൾ സാറക്ക് ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് ആരാധകർ നൽകാറുള്ളത്. തന്റെ സ്വതസിദ്ധ ശൈലിയിലുള്ള ഗാനങ്ങളും മറ്റുമായി പാത്തു എന്ന് വിളിപ്പേരുള്ള സാറ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ, അച്ഛനായ ജോജുവിനൊപ്പം കിടിലൻ നൃത്തച്ചുവടുകളുമായി വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് മകൾ സാറ.

Joju George Viral Dance With Daughter
Joju George Viral Dance With Daughter

ലോഗേഷ് കനകരാജിന്റെ സംവിധാനത്തിൽ ഈയിടെ പുറത്തിറങ്ങി വൻവിജയം കൈവരിച്ച കമൽഹാസൻ സിനിമയായ വിക്രത്തിലെ വൈറൽ ഗാനമായ “പത്തല പത്തല ” ക്ക് കിടിലൻ ചുവടുകളുമായാണ് അച്ഛനും മകളും ഇപ്പോൾ എത്തിയിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച ഈ ഒരു വീഡിയോ നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തു. പാട്ടിന്റെ വരികളോടൊത്ത് മകൾ സാറ നന്നായി ഡാൻസ് ചെയ്യുമ്പോൾ, മുണ്ടും ഷർട്ടും ധരിച്ച് നാടൻ സ്റ്റൈലിൽ വന്ന് അവളുടെ ഓരോ സ്റ്റെപ്പുകളും അനുകരിക്കാൻ ശ്രമിക്കുന്ന ജോജുവിനെയും വീഡിയോയിൽ കാണാവുന്നതാണ്.

മാത്രമല്ല തന്റെ അപ്പനും മകളും കിടിലൻ നൃത്തച്ചുവടുമായി മുന്നേറുമ്പോൾ അവർക്ക് പ്രോത്സാഹനവുമായി ജോജുവിന്റെ മകനും വീഡിയോയിൽ എത്തുന്നുണ്ട്. ഈയൊരു വീഡിയോ ദൃശ്യങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് അച്ഛനെയും മകളെയും പ്രശംസിച്ചു കൊണ്ട് അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.