ഞാൻ തന്നെയാണ് ഇനി നിന്റെ അമ്മ… ജൂഹിയെ ചേർത്തുപിടിച്ച് നിഷ സാരഗ്🥰

ടെലിവിഷൻ പരമ്പരയിലൂടെ യുവാക്കളെ ത്രസിപ്പിക്കുന്ന നായികമാർ വിരളമാണ്. എന്നാൽ നാളിതുവരെയുള്ള ധാരണകളെ തച്ചുടച്ച് യുവഹൃദയങ്ങളിൽ അഭേദ്യമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു ജൂഹി രസ്തഗി എന്ന കലാകാരി. ഉപ്പും മുളകും എന്ന പരമ്പരയിലെ ലച്ചുവായി ജൂഹിയെത്തിയപ്പോൾ എല്ലാത്തരം പ്രേക്ഷകർക്കും ലച്ചു പ്രിയങ്കരിയായി മാറി. ഇടയ്ക്കുവെച്ച് ജൂഹി പരമ്പരയിൽ നിന്നും അപ്രത്യക്ഷയായെങ്കിലും ജൂഹിയുടെ വിശേഷങ്ങൾക്കായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ആരാധകരും.

അച്ഛന്റെ വേർപാടിൽ ജൂഹിയെ തളരാതെ പിടിച്ചുനിർത്തിയത് അമ്മയായിരുന്നു. എന്നാൽ കഴിഞ്ഞയിടെ ഒരു വാഹനാപകടത്തിൽ പെട്ട് ജൂഹിയുടെ അമ്മയും യാത്രയായി. അതോടെ സങ്കടക്കടലിലേക്ക് നീന്തിയിറങ്ങിയ ജൂഹി ആരാധകരുടെയും കണ്ണുനിറച്ചു. ജൂഹിയുടെ വേദനയിൽ പ്രേക്ഷകരും പങ്കുചേരുകയായിരുന്നു. ഉപ്പും മുളകും സീരിയലിൽ ജൂഹിയുടെ അമ്മയായെത്തുന്ന നിഷ സാരഗ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ജൂഹിയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം ചിത്രം കണ്ട് പ്രേക്ഷകരും ആശ്വസിക്കുകയാണ്. സീരിയലിൽ അമ്മയും മകളും തമ്മിലുള്ള മികച്ച കെമിസ്ട്രിയാണ് ഇരുവരുടേതും. യഥാർത്ഥജീവിതത്തിലും അവർ അങ്ങനെ തന്നെ. അമ്മ വിടപറഞ്ഞെങ്കിലും ലച്ചു വിഷമിക്കേണ്ട, നിഷേച്ചി കൂടെയുണ്ടാവും എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. സീ കേരളം ചാനലിൽ ഉടൻ ആരംഭിക്കുന്ന എരിവും പുളിയും എന്ന പരമ്പരയിലൂടെയാണ് ഉപ്പും മുളകും ഫാമിലി തിരിച്ചുവരുന്നത്.

ജൂഹി പരമ്പരയിൽ ഉണ്ടാവുമോ എന്ന് പ്രേക്ഷകർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നിഷയ്‌ക്കൊപ്പമുള്ള ജൂഹിയുടെ ചിത്രം പ്രേക്ഷകരെ ഹാപ്പിയാക്കിയിട്ടുണ്ട്. ഉപ്പും മുളകും ഫാമിലി അച്ചായൻ-അച്ചായത്തി കുടുംബമായാണ് എരിവും പുളിയും പരമ്പരയിൽ എത്തുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ ജൂഹിയെ പെട്ടെന്ന് കാണാനുള്ള തിടുക്കത്തിലാണ് പ്രേക്ഷകർ. ഉപ്പും മുളകും കുടുംബത്തോടൊപ്പം ചേരുമ്പോൾ ജൂഹി സങ്കടമൊക്കെ മാറി പുതിയ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.