ജൂഹിയുടെ അമ്മയ്ക്ക് ആദരാഞ്ജലികളുമായി സിനിമാ സീരിയല്‍ താരങ്ങൾ

ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ലച്ചു എന്ന ജൂഹി. ജൂഹിയുടെ അമ്മ വാഹനാപകടത്തിൽ ശനിയാഴ്ച രാവിലെ മരണപ്പെട്ടിരുന്നു. കുരീക്കാട് ആളൂപ്പറമ്പിൽ പരേതനായ രഘുവീർ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.45ഓടെ ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിലാണ് അപകടം ഉണ്ടായത്.

ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിക്കുക ആയിരുന്നു. സ്ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു. പരിക്കുകളോടെ ജൂഹിയുടെ സഹോദരന്‍ ചിരാഗ് ആശുപത്രിയിലാണ്.


ജൂഹിയുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. രാജസ്ഥാനി സ്വദേശിയാണ് ജൂഹിയുടെ അച്ഛൻ രഘുവീർ ശരൺ റുസ്തഗി. അമ്മയുടെ വിയോഗവും കൂടി ജൂഹിയെ ആകെ തളർത്തിയിരിക്കുകയാണ്. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അലറി വിളിച്ച് കരയുന്ന ജൂഹിയുടെ ദുഃഖം കണ്ടു നിൽക്കുന്നവരെ എല്ലാം കണ്ണീരിലാഴ്ത്തി. ബന്ധുക്കൾ ചേർന്ന് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, സങ്കടം സഹിക്കാൻ കഴിയാതെ പൊട്ടിക്കരയുകയാണ് ജൂഹി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Red Villa ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.