ജൂനിയർ ചീരുവിന് പേരായി, മകന്റെ പേര് വെളിപ്പെടുത്തി മേഘ്ന സർജ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. മേഘ്നയെ പോലെ തന്നെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. നടന്റെ വിയോഗം തീർത്ത വേദനയിൽ നിന്ന് മുക്തി നേടാൻ ഇന്നും പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. 2020 ജൂൺ 7 ന് ആയിരുന്നു താരം വിട പറഞ്ഞത്.

നടിയ്ക്ക് പൂർണ്ണ പിന്തുണയുമായി ആരാധകരും കൂടെയുണ്ട്. കഴിഞ്ഞ വര്ഷം ഒക്ടോബർ അവസാന വാരം ആയിരുന്നു നടി മേഘ്‌നയ്ക്ക് ജൂനിയർ ചീരു പിറന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ മേഘ്ന അധികവും മകന്റെ വിശേഷങ്ങളാണ് പങ്കുവെയ്ക്കാറുള്ളത്.


ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് കുഞ്ഞിന്റെ പേര് പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ട് തയ്യാറാക്കിയ വീഡിയോയിലാണ് മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. മേഘ്ന തന്നെയാണ് ആരാധകർക്കായി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം ആണ് വീഡിയോ വൈറൽ ആയത്. [വീഡിയോ കാണാം]

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി TopTen Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.