സോഷ്യൽ മീഡിയയിൽ ഒറ്റദിവസം കൊണ്ട് വൈറലായി ജ്യോതിക.. ‘എന്റെ പൊണ്ടാട്ടി സ്ട്രോങ്ങ് അല്ലെ’ എന്ന് കമന്റുമായി സൂര്യ…

തമിഴകത്തിന്റ പ്രിയ നായികയാണ് ജ്യോതിക. സോഷ്യല്‍ മീഡിയയില്‍ സജീവമാകാനൊരുങ്ങി കഴിഞ്ഞ ദിവസമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ താരം അക്കൗണ്ട് തുടങ്ങുന്നത്. രു ദിവസം കൊണ്ട് 15 ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ ആണ് താരം സ്വന്തമാക്കിയത്. ഹിമാലയൻ യാത്രയിൽ നിന്നുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ആദ്യമായി ജ്യോതിക ഷെയർ ചെയ്തത്.

‘സോഷ്യല്‍ മീഡിയയില്‍ ആദ്യമായാണ്. എന്റെ ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ നിന്നും പങ്കിടാന്‍ പോസിറ്റീവായ ധാരാളം കാര്യങ്ങളുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ ഹിമാലയത്തില്‍, മനോഹരമായ കാശ്മീര്‍, തടാകങ്ങള്‍, 70 കിലോമീറ്റര്‍ ട്രെക്കിംഗ്. നമ്മള്‍ ജീവിക്കാന്‍ തുടങ്ങുന്നില്ലെങ്കില്‍, ജീവിതമൊരു അസ്തിത്വം മാത്രമാണ് !! ജ്യോതിക എങ്ങനെയാണു പോസ്റ്റിനു താഴെ കുറിച്ചത്.


ജ്യോതികയെ ഇന്‍സ്റ്റയിലേക്ക് സ്വാഗതം ചെയ്ത് ഭർത്താവ് സൂര്യയും കമന്റ് ചെയ്തിട്ടുണ്ട്. “മൈ പൊണ്ടാട്ടി സ്ട്രോങ്ങസ്റ്റ്. ഇൻസ്റ്റയിൽ കണ്ടതിൽ സന്തോഷം,” എന്നാണ് ചിത്രങ്ങൾക്ക് സൂര്യ കമന്റ് ചെയ്തിരിക്കുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.