കറി കടലയിലേക്ക് കുറച്ചു ചായപ്പൊടി ചേർത്ത് നോക്കൂ!! ഇതറിഞ്ഞാൽ പിന്നെ ഇങ്ങനെയേ ചെയ്യൂ; ഇത്ര രുചിയോന്ന് പറഞ്ഞു പോകും… | Kadala Curry Recipe Malayalam

Kadala Curry Recipe Malayalam : കടലക്കറി എല്ലാവരും തയ്യാറാക്കാറുള്ള ഒരു വിഭവം തന്നെയാണ്. തികച്ചും വ്യത്യസ്‌തമായ രീതിയിൽ കിടിലൻ രുചിയിലുള്ള ഒരു കടലക്കറിയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇതറിഞ്ഞാൽ കടലക്കറി നിങ്ങൾ ഇതുപോലെയെ തയ്യാറാക്കുകയുള്ളു. ഈ ഒരു റെസിപ്പി തയ്യാറാക്കിയതിനായി അരകപ്പ് കടല നല്ലതുപോലെ കഴുകിയശേഷം വെള്ളത്തിൽ ആറു മണിക്കൂർ കുതിർത്തെടുക്കുക.

ഈ കടല കുക്കറിലേക്കിട്ടശേഷം ഒന്നര കപ്പ് വെള്ളം ഒഴിക്കുക. ഇതിലേക്കു കുറച്ചു സ്‌ഥാനങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്. ഇതിനായി ഒരു വൃത്തിയുള്ള തുണികഷ്ണം എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ചായപ്പൊടി ഇട്ടുകൊടുക്കുക. ഇതിലേക്ക് ചെറിയ രണ്ടു കഷ്ണം കറുവപ്പട്ട, രണ്ടു ബിരിയാണി ഇല, കാൽടീസ്പൂൺ പെരിംജീരകം തുടങ്ങിയവ കൂടി ചേർത്ത് കൊടുക്കുക. ഈ മസാലകൾ പുറത്തുപ്പോകാത്ത വിധത്തിൽ കെട്ടിവെക്കുക.

ഇത് കടല ഇട്ടുവെച്ച കുക്കറിലേക്ക് ഇട്ടുകൊടുത്തശേഷം കുക്കർ മൂടിവെച്ചു വേവിച്ചെടുക്കാവുന്നതാണ്. ആറോ ഏഴോ വിസിൽ വന്നാൽ തന്നെ കടല വെന്തുകിട്ടിയിട്ടുണ്ടാവും. ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടേബിൾസ്പൂൺ ഓയിൽ ചേർക്കുക. ഇതിലേക്ക് ഒരു സവാള മിക്സിയിൽ അരച്ചെടുത്തതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക. ഇത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഇതിലേക്ക് എരിവിനാവശ്യമായ പച്ചമുളക് ചേർക്കുക.

പൊടികൾ ചേർക്കാം. ശേഷം ചെയ്യേണ്ടത് എന്തെന്നറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Pachila Hacks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.