കൈ വിഷം എങ്ങനെ തിരിച്ചറിയാം, കൈവിഷം ലക്ഷണങ്ങൾ…

വശീകരണമോ ശത്രുനാശമോ ലക്ഷ്യമാക്കി, ആഹാരസാധനങ്ങളിലോ പാനീയങ്ങളിലോ രഹസ്യമായി ചേർത്തുനൽകുന്ന മന്ത്രബദ്ധമായ മരുന്നാണ്‌ കൈവിഷം. വശ്യം, ലാഭം, അടിപെടുത്തൽ, ദ്രോഹം, വിവിധോദ്ദേശ്യങ്ങൾക്കായി ഇത്‌ ചെയ്യുന്നുണ്ട്‌. പലഹാരത്തിലോ, പഴത്തിലോ, മറ്റേതെങ്കിലും ആഹാരപദാർത്ഥത്തിലോ ചേർത്ത്‌ സൂത്രത്തിലാണിത്‌ നൽകുക.

കേരളത്തിൽ പഴയ ഒരു വിശ്വാസം.ഇഷ്ടപ്പെട്ട പുരുഷനേയൊ,സ്ത്രീയേയോ സ്വന്തമാക്കൻ ആഹാരത്തിൽ മരുന്ന് കൊടുത്ത് വശീകരിക്കുന്നതിനെയാണ് കൈവിഷം നൽകൽ എന്നു പറയുന്നത്. നൽകിയ മരുന്ന് ദഹിക്കാതെ വയറ്റിൽ കിടക്കുമെന്നും അത് അവിടെ നിൽക്കുന്നിടത്തോളം കാലം ആ വ്യക്തിക്ക് മറുകക്ഷിയിൽ നിന്നും മനസ്സ് മാറ്റനോ ഇഷ്ടം കുറയാനോ സാധിക്കുകയില്ല എന്നാണ് വിശ്വാസം.

കൈവിഷം തീണ്ടി എന്നു മനസ്സിലാക്കിയാൽ ആ വ്യക്തിയുടെ ബന്ധുക്കൾ കൈവിഷം ഒഴിപ്പിക്കുന്നതിനായി വൈദ്യന്മാർ നൽകുന്ന പ്രതി മരുന്ന് നൽകി വിഷം ഛർദ്ദിപ്പിച്ചു കളയുന്നു . ഇത് അഗദതന്ത്രം എന്ന ആയുർവേദ ചികിത്സയുമായി ബന്ധമുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Ayiravalli media

Comments are closed.