മകനോപ്പം ജീവിതം ആഘോഷമാക്കി തെന്നിന്ത്യൻ താരസുന്ദരി; നീലിന്റെ ആദ്യത്തെ ഹോളിഡേ ആഘോഷം..!! കാജൽ പങ്കുവെച്ച വീഡിയോ കണ്ടോ… | Kajal Agarwal Holiday In Goa

Kajal Agarwal In Goa : തെന്നിന്ത്യൻ സിനിമ ലോകത്തെ ഗ്ലാമറസ് താരങ്ങളിൽ ഒരാളാണല്ലോ കാജൽ അഗർവാൾ. ബോളിവുഡ് ചിത്രത്തിലൂടെ അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴ് തെലുങ്ക് ഭാഷകളിലുള്ള നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികമാരിൽ ഒരാളായി മാറുകയായിരുന്നു. മാത്രമല്ല വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഗ്ലാമറസ് വേഷങ്ങളിലൂടെയും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൂടെയും സിനിമയിൽ സജീവമാകാനും ഇവർക്ക് സാധിച്ചിരുന്നു.

വ്യവസായിയും ഡിസൈനറുമായ ഗൗതം കിച്ലുവുമായുള്ള താരത്തിന്റെ വിവാഹം ആരാധകർ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഏഴ് വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലുള്ള ഈയൊരു താരവിവാഹം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തുടർന്ന് ഏറെ വൈകാതെ തന്നെ ഇരുവരുടെയും സന്തോഷം ഇരട്ടിയാക്കിക്കൊണ്ട് നീൽ കിച്ലുവും ഇവരുടെ ഇടയിലേക്ക് എത്തിയപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട കുടുംബങ്ങളിൽ ഒന്നായി ഇവർ മാറുകയായിരുന്നു.

Kajal Agarwal Holiday In Goa
Kajal Agarwal Holiday In Goa

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടുന്ന കാജൽ തന്റെ സിനിമാ വിശേഷങ്ങൾക്കപ്പുറം തന്റെ പൊന്നോമനയായ നീലുവിന്റെ വിശേഷങ്ങളും പലപ്പോഴും പങ്കുവെക്കാറുണ്ട്. മാത്രമല്ല നീൽ കിച്ലു തങ്ങൾക്കിടയിലേക്ക് വന്നതുമായി ബന്ധപ്പെട്ട് ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ഹൃദയസ്പർശിയായ കുറിപ്പ് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ സകുടുംബം ഗോവയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കാജൽ അഗർവാൾ.

നീൽ കിച്ലുവിന് കടൽ ആദ്യമായി കാണിച്ചുകൊടുക്കുന്നതിന്റെയും ബീച്ചിലെ മണലുകളിൽ നീൽ കിച്ലുവിന്റെ കുഞ്ഞിളം കാലുകൾ പതിപ്പിക്കുന്നതുമായ ചിത്രമായിരുന്നു താരം പങ്കുവച്ചിരുന്നത്. “നീലുവിന്റെ ആദ്യത്തെ ഹോളിഡേ ആഘോഷം” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈ ഒരു ചിത്രം നിമിഷം നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തതോടെ ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് പ്രിയ താരത്തിനും കുഞ്ഞിനും ആശംസകളുമായി എത്തുന്നത്.