താരപുത്രന് മോതിരമാറ്റം.!? പ്ലാറ്റിനം മോതിരങ്ങൾ അണിഞ്ഞ് കാളിദാസ് തരിണി പ്രണയ ജോഡികൾ; എന്റെ ഭാവിയിൽ കൂട്ടായി നീയും വേണം എന്ന് കണ്ണൻ.!! | Kalidas Jayaram And Tarini Kalingarayar In Platinum Love Malayalam

Kalidas Jayaram And Tarini Kalingarayar In Platinum Love Malayalam : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് കാളിദാസ് ജയറാം. നിരവധി മലയാള തമിഴ് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയെടുക്കാൻ കാളിദാസന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രശസ്ത താര ദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകനാണ് ഇദ്ദേഹം. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ബാലതാരമായി ആണ് കാളിദാസ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്.

പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളിൽ വേഷമിട്ടു. മലയാളത്തിൽ അത്രതന്നെ പേരെടുക്കാൻ കാളിദാസിന് സാധിച്ചിട്ടില്ല എങ്കിലും തമിഴ് സിനിമ ലോകത്ത് ഇന്ന് സജീവ സാന്നിധ്യമാണ്. ഇദ്ദേഹം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പേരാണ് തരുണി. തരുണിയും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്. ഇരുവരും തമ്മിൽ പ്രണയത്തിലാണ്. ഇവരുടെ ബന്ധത്തെ പൂർണ്ണമായും ഇവരുടെ ബന്ധുക്കളും കുടുംബാംഗങ്ങളും അംഗീകരിച്ചിട്ടും ഉണ്ട്. കാളിദാസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. തന്റെ സ്വഭാവത്തിന് ഉത്തമയായവൾ ഇവൾ തന്നെയാണ് എന്ന രീതിയിലാണ് കാളിദാസ് ഈ തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ഇവർ രണ്ടുപേരും ചേർന്ന് അഭിനയിച്ച ഒരു പരസ്യചിത്രമാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. പ്ലാറ്റിനം റിങ്ങിന്റെ ഒരു പരസ്യമാണിത്. ഇവർ തമ്മിലുള്ള സ്നേഹം എത്രമാത്രമാണെന്ന് ഈ പരസ്യത്തിൽ നിന്നും പ്രേക്ഷകർക്ക് മനസ്സിലാകുന്നു. പരസ്യത്തിലെ ഓരോ വരികളും യഥാർത്ഥത്തിൽ ഇവർ രണ്ടുപേരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. കാളിദാസന് തരുണി എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാകുന്നു.

ഭാവി എന്താണ് എന്ന് എനിക്കറിയില്ല എന്നാൽ അതിൽ നീ കൂടെയുണ്ടാകണം എന്നും, ഞാനെങ്ങനെയാണോ അങ്ങനെ നിനക്കെന്നെ സ്നേഹിക്കാൻ ആകുന്നു എന്നും, നമ്മൾ തമ്മിലുള്ള സ്നേഹം വളരെ വലുതാണെന്നും കാളിദാസ് പറയുന്നു. അതേപോലെതന്നെ കാളിദാസ് തനിക്ക് എത്രമാത്രം സപ്പോർട്ട് നൽകുന്നു എന്നും, അവന്റെ ഓരോ ഹഗ്ഗിലും എത്രമാത്രം സ്നേഹമുണ്ട് എന്നും എല്ലാം തരുണിയും തുറന്നുപറയുന്നുണ്ട്. ഈ പരസ്യ വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്. ഇരുവരും തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് തന്നെയാണ് വരുന്നതിൽ ഒട്ടുമിക്ക കമന്റുകളും.

Rate this post