സിമ്പിൾ മേക്കപ്പ് ഇത് മലയാളികളുടെ സ്വന്തം ക്യൂട്ട് നായിക… മിർച്ചി മ്യൂസിക് അവാർഡിൽ താരമായി മലയാളിയുടെ സ്വന്തം കല്യാണി പ്രദർശൻ

വളരെ കുറച്ചു സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കല്യാണി പ്രിയദർശൻ. വരനെ ആവശ്യമുണ്ട്, മരക്കാർ, ബ്രോ ഡാഡി, ഹൃദയം തുടങ്ങി ഇതുവരെ റിലീസ് ചെയ്ത കല്യാണിയുടെ എല്ലാ മലയാളം ചിത്രങ്ങളെല്ലാം തന്നെ ജനശ്രദ്ധ നേടുകയും പ്രേക്ഷകരുടെ ഇഷ്ടം കവരുകയും ചെയ്തവയാണ്. മലയാളത്തിൽ നിലവിലുള്ള യുവനടിമാർക്കിടയിൽ ക്യൂട്ടായ നായികമാരിൽ ഒരാൾ എന്നാണ് ആരാധകർ കല്യാണിയെ

വിശേഷിപ്പിക്കുന്നത് തന്നെ. തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യ ഒട്ടാകെ കല്യാണി പ്രിയദര്‍ശന് ആരാധകരുണ്ട്. അഭിനയത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത് താരത്തിന് ഓരോ ചിത്രങ്ങള്‍ക്കായി ആരാധകർ കാത്തിരിക്കും എന്നു പറഞ്ഞത് സത്യം. ഇപ്പോഴിതാ കല്യാണിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ

വൈറലാകുന്നത്. ട്രഡീഷണലും മോഡേർണും കൂട്ടിക്കലർത്തി സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരുന്നത്. മിര്‍ച്ചി മ്യൂസിക് അവാര്‍ഡിന് പങ്കെടുക്കാനായി എത്തിയതായിരുന്നു കല്യാണി. ഇളം പിങ്ക് നിറത്തിൽ മെറൂൺ പ്രിന്റ് ഉള്ള സാരിയും സ്ലീവ് ലെസ്സ് ബ്ലൗസുമാണ് താരം ധരിക്കുന്നത്. ഫാബിയാനാ ഡിസൈൻസ് ആണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. സിമ്പിൾ മേക്കപ്പിൽ ഹെവി ആയ കമ്മൽ കൂടി ആയപ്പോൾ അടിപൊളി എന്ന് പറയുന്നതാവും സത്യം.

എന്തായാലും മികച്ച ചിത്രങ്ങളാണ് പ്രിയ ആരാധകർക്ക് ലഭിച്ചത്. കിരണ്‍ സ ഫോട്ടോഗ്രഫിയാണ് കല്യാണിയുടെ അടിപൊളി ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. താരം തന്നെയാണ് ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ചുരുക്കം താരങ്ങളിലൊരാളാണ് കല്യാണി. സംവിധായകനായ പ്രിയദര്‍ശന്റെയും നടിയായിരുന്ന ലിസിയുടെയും മകളായ കല്യാണി അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണ് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് തെലുങ്ക് ചിത്രമായ ‘ഹലോ’യിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഇപ്പോൾ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി സിനിമകളിലായി കല്യാണി പ്രിയദർശൻ തിരക്കിലാണ്.