പിറന്നാൾ ദിവസം തന്നെ ആ സന്തോഷ വാർത്ത പങ്കുവെച്ച് കല്യാണി പ്രിയദർശൻ; ആശംസയേകി ദുൽക്കർ അടക്കം താരങ്ങൾ… | Kalyani Priyadarsan Happy News Viral Malayalam

Kalyani Priyadarsan Happy News Viral Malayalam : നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് കല്യാണി പ്രിയദർശൻ. അഭിനയിച്ച ചിത്രങ്ങൾ വളരെ കുറവാണെങ്കിലും ചെയ്ത ഓരോ വേഷങ്ങളും മലയാളിയുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. കല്യാണി പ്രിയദർശന്റെതായി ഏറ്റവും അടുത്ത് തീയേറ്ററുകളിൽ എത്തുകയും വൻ ഹിറ്റ് ആവുകയും ചെയ്ത സിനിമയാണ് പ്രണവ് മോഹൻലാൽ നായകനായി വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം.

എന്നാൽ ഈ ചിത്രത്തിനു ശേഷം ടോവിനോ നായകനായ തല്ലു മാല എന്ന ചിത്രവും തിയേറ്ററിൽ വൻ കയ്യടി നേടി. കല്യാണിയുടെ പുതിയ ചിത്രങ്ങൾക്കായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പ്രേക്ഷകർക്കായി ഇപ്പോൾ ഇതാ ഒരു സന്തോഷവാർത്തയാണ് കല്യാണി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ ആണ് താരം ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

കല്യാണിയുടെ പിറന്നാൾ ദിനം തന്നെയാണ് ഈ ചിത്രത്തിന്റെ പോസ്റ്റർ റിലീസും നടന്നിരിക്കുന്നത്.’ശേഷം മൈക്കിൽ ഫാത്തിമ’ എന്നതാണ് താരത്തിന്റെ പുതിയ ചിത്രം.മൈക്കിന് മുന്നിൽ ഫാത്തിമ അന്നൗൺസറായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. സച്ച് എ കൂൾ പോസ്റ്റർ എന്ന അടിക്കുറിപ്പോടുകൂടി കല്യാണി പോസ്റ്ററും ഡബ്ബിങ് സ്റ്റുഡിയോയിലെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.ശേഷം മൈക്കിൽ ഫാത്തിമയുടെ ഡബ്ബിങ്ങിലാണ് താനെന്നും ചിത്രം ഉടൻ എത്തുമെന്നും താരം അറിയിച്ചിട്ടുണ്ട് .

ഫുട്ബാൾ മത്സരത്തെ ഏറെ സ്നേഹിക്കുന്ന മലബാർ മണ്ണിലെ ഒരു വനിതാ അനൗൺസർ ആയി കല്യാണി പ്രിയദർശൻ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു.സി.കുമാറാണ്.മലബാറിലും കൊച്ചിയിലും പരിസരപ്രദേശത്തുമായാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.

Rate this post