ദുബായിൽ നിന്നും സന്തോഷവാർത്തയുമായി മലയാളി പ്രിയതാരം..!! ആശംസയുമായി ആരാധകർ… | Kalyani Priyadarshan Birthday Celebration Dubai

അടുത്തകാലത്തായി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി. വിദേശത്തെ പഠനത്തിനുശേഷം നാട്ടിലെത്തിയ കല്യാണി മണി ഇരുമുഖൻ എന്ന സിനിമയിൽ ആനന്ദ് ശങ്കറിന്റെ സംവിധാന സഹായിയായാണ് സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്.

2017 ൽ പുറത്തിറങ്ങിയ ‘ഹലോ ‘ എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി കല്യാണി അഭിനയിച്ചത്. പ്രശസ്ത നടൻ ദുൽഖർ സൽമാൻ നായകനായി സുരേഷ് ഗോപി ശോഭന താര ജോഡികളുടെ തിരിച്ചുവരവിന് സാക്ഷിയായ ‘ വരനെ ആവശ്യമുണ്ട് ‘ എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യമായി കല്യാണി അഭിനയിക്കുന്നത്. ഈ സിനിമയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള സൈമ അവാർഡ് കല്യാണി കരസ്ഥമാക്കി. പിന്നീടങ്ങോട്ട് നിരവധി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സുപ്രധാന വേഷം കല്യാണി ചെയ്തു.

വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിലെ സിംഹം, ബ്രോ ഡാഡി, ഹൃദയം തുടങ്ങിയവയാണ് കല്യാണി മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘തല്ലുമാല ‘യാങ് കല്യാണി പ്രിയദർശൻ നായികയായി അഭിനയിക്കുന്ന അടുത്ത മലയാള സിനിമ.

ഇപ്പോഴിതാ കല്യാണിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് കല്യാണിക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്. ദുബായിൽ വെച്ചാണ് താരം ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചിരിക്കുന്നത്. ടോവിനോയും ചിത്രത്തിൽ ഉണ്ട്.