പച്ചയിൽ പച്ച!! കളർഫുൾ കോസ്റ്റ്യൂമിൽ നിറഞ്ഞുനിന്ന് കല്യാണി പ്രിയദർശൻ; ഇത് കൊള്ളാമല്ലോ എന്ന് ആരാധകർ… | Kalyani Priyadarshan Latest Photo Shoot Pics Goes Viral Malayalam

Kalyani Priyadarshan Latest Photo Shoot Pics Goes Viral Malayalam : മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരപുത്രി ആണല്ലോ കല്യാണി പ്രിയദർശൻ. അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി തന്റെ കരിയർ ആരംഭിച്ച താരം പിന്നീട് മലയാള സിനിമാ ലോകത്തെ യുവ നായിക നിരയിലേക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ എത്തിപ്പെടുകയായിരുന്നു. ഹലോ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയ ലോകത്ത് എത്തിയിരുന്നത് എങ്കിലും സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ എന്നിവർ തകർത്തഭിനയിച്ച “വരനെ ആവശ്യമുണ്ട്” എന്ന സിനിമയിലൂടെ നായികയായി തന്നെയായിരുന്നു മലയാളത്തിലേക്കുള്ള കല്യാണിയുടെ രംഗപ്രവേശനം.

തുടർന്നിങ്ങോട്ട് ഹൃദയം, ബ്രോ ഡാഡി, മരക്കാർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ നായിക കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു ഇവർ. മാത്രമല്ല ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ടോവിനോ നായകനായി പുറത്തിറങ്ങിയ ” തല്ലുമാല” എന്ന ചിത്രത്തിലും കളർഫുൾ വേഷത്തിൽ എത്തുന്നത് കല്യാണി തന്നെയാണ്.

കല്യാണി – ടോവിനോ കോംബോയ്ക്ക് പുറമേ ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് എന്നിവരും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട് എന്നതിനാലും ചിത്രത്തിന്റെ ട്രെയിലറുകളും പാട്ടുകളും വലിയ തരംഗമാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചിരുന്നത് എന്നതിനാലും വലിയ പ്രതീക്ഷയിലാണ് ആരാധകർ ഈയൊരു സിനിമയെ നോക്കി കാണുന്നത്. എന്നാൽ ഇപ്പോഴിതാ തല്ലുമാലയുടെ റിലീസിനു ശേഷം കല്യാണിയുടെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായി മാറിയിരിക്കുന്നത്.

മറ്റുള്ള ഫോട്ടോ ഷൂട്ട് കോസ്റ്റ്യൂമുകളിൽ നിന്നും വ്യത്യസ്തമായി പിസ്ത പച്ച നിറത്തിലുള്ള മോഡേൺ ഡ്രസ്സിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വൈറ്റ് ഷൂ ധരിച്ചുകൊണ്ട് അധികം ചമയങ്ങളോ ആഭരണങ്ങളോ ഒന്നുമില്ലാതെ കോസ്റ്റ്യൂമിന്റെ അതേ നിറത്തിലുള്ള ബാക്ഗ്രൗണ്ടിലാണ് ചിത്രം പകർത്തിയിട്ടുള്ളത് എന്നതും ഏറെ ശ്രദ്ധേയമാണ്. സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ കിരൺ എസ് പകർത്തിയ ഈയൊരു ചിത്രങ്ങൾ ക്ഷണനേരം കൊണ്ടുതന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.