കുറെ പെണ്ണുങ്ങൾ വന്നു കൂടിയിട്ടുണ്ട് ന്റെ കൃഷ്ണൻനായരെ!🤦🏻‍♀️ കൺമണി കുട്ടി ഇഷ്ടം! ഇത് അമ്മയുടെ മോള് തന്നെ എന്ന് ആരാധകർ😍😘

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നടി മുക്ത. വിവാഹത്തോട് കൂടി സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്തെങ്കിലും ഇപ്പോൾ അഭിനയ ലോകത്തേക്ക് വീണ്ടും മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്. കൂടത്തായി എന്ന സീരിയലിലൂടെയാണ് മുക്ത അഭിനയ ലോകത്തേക്കുള്ള തന്റെ രണ്ടാം വരവിന് തുടക്കം കുറിച്ചത്. ഇപ്പോൾ തമിഴ് സീരിയലുകളിലൂടെയും മറ്റുമായി താരം തന്റെ രണ്ടാം വരവ് ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ മുക്തയേക്കാൾ ആരാധകരാണ് മുക്തയുടെ കുഞ്ഞി കൺമൺക്കുട്ടിയ്ക്ക്.

കിയാര എന്നാണ് കൺമണിയുടെ യഥാർത്ഥ പേര്. മുക്തയ്ക്ക് ഒപ്പമുള്ള ചില ഡാൻസ് വീഡിയോ റീലുകളിലൂടെയും പിന്നണി ഗായിക റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയുമൊക്കെയാണ് മലയാളികൾ കൺമണിയെ ആദ്യമായി പരിചയപ്പെടുന്നത്. എന്നാൽ അമ്മയെക്കാൾ ഒട്ടും മോശമല്ല താനും എന്ന് ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ കണ്മണി തെളിയിച്ചുകഴിഞ്ഞു.ഇപ്പോഴിതാ മറ്റൊരു ക്യൂട്ട് പെർഫോമൻസുമായി എത്തിയിരിക്കുകയാണ് കൺമണി കുട്ടി.

നന്ദനം സിനിമയിലെ നവ്യ നായർ അവതരിപ്പിച്ച ബാലാമണി എന്ന കഥാപാത്രത്തെയാണ് കൺമണിക്കുട്ടി അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. മുക്ത തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ പങ്കു വച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ വൈറലായി കഴിഞ്ഞു.

ബാലാമണി ഇഷ്ടം എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് താഴെ ദീപ്തി വിധു പ്രതാപ്, സൗഭാഗ്യ വെങ്കിടേഷ്, വീണാ നായർ, ശബരീഷ് തുടങ്ങി സീരിയൽ സിനിമാ സീരിയൽ രംഗത്ത് നിന്നുള്ളവർ ഉൾപ്പെടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ആരാധകർ ഈ ഒരു ഒറ്റ പ്രകടനം കൊണ്ട് തന്നെ ഉറപ്പിച്ചു കഴിഞ്ഞു അമ്മയെ പോലെ തന്നെ മോളും അഭിനയലോകത്ത് തിളങ്ങുമെന്ന്. അഭിനയിക്കാൻ മാത്രമല്ല നല്ല അടിപൊളിയായി പാടാനും അറിയാം കൺമണി കുട്ടിക്ക്. കഴിഞ്ഞദിവസങ്ങളിൽ കൺമണി പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.