ഞാനേ കണ്ടൊള്ളൂ! കണ്ണനെ ഒരു നോക്കു കൂടി കാണാൻ ബാലാമണി എത്തി; വൈറലായി വീഡിയോ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ സ്വന്തം വീട്ടിലെ കുട്ടിയായി നവ്യ നായർ മാറി. ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ താരം പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി. എന്നാൽ ഇന്നും നവ്യാനായരുടെ പേരിനൊപ്പം ആരാധകർ ഓർത്തിരിക്കുന്ന കഥാപാത്രം ബാലാമണി ആണ്.

ഗുരുവായൂരപ്പനെ കാണാൻ ഒരിക്കൽ കൂടി അമ്പലത്തിൽ പോയ നവ്യാനായരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ ജന്മദിനം കൂടിയാണ് ഇന്ന്. മഞ്ഞസാരി ഉടുത്ത് മുല്ലപ്പൂ ചൂടി നാടൻ സുന്ദരിയായാണ് നവ്യാനായർ അമ്പലനടയിൽ എത്തിയത്. നിരവധി ആരാധകരാണ് വൈറലായ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. ഇപ്പോഴും ഒരു മാറ്റവും, ഇല്ല പഴയ സുന്ദരിയായ തന്നെ ഇരിക്കുന്നു തുടങ്ങിയ കമന്റുകളാണ് ആരാധകർ വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്തിരിക്കുന്നത്.


pranavcsubash അമ്പല നടയിലൂടെ നടന്നുവരുന്ന നവ്യാനായരുടെ അതിമനോഹരമായ വീഡിയോ പകർത്തിയത്. നവ്യയ്ക്കുള്ള ബർത്ത് ഡേ സമ്മാനമായി തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് പ്രണവ് ചിത്രം പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം വീഡിയോ വൈറൽ ആവുകയും ചെയ്തു.

ഇപ്പോൾ ടെലിവിഷൻ പ്രോഗ്രാമുകളിൽ സജീവമായി മടങ്ങിവരവിന് ഒരുങ്ങുകയാണ് താരം. ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കിലും താരം അഭിനയിച്ചിരുന്നു. നല്ലൊരു നർത്തകി കൂടിയായ നവ്യാനായരുടെ ഡാൻസ് റീലുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ബിസിനസ് മാൻ ആയ സന്തോഷ് ആണ് നവ്യയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകനുണ്ട്