കാ‍ന്താരി കഴിക്കുന്നവര്‍ കാണാതെ പോകല്ലേ…!

ഏകദേശം 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. വെളുപ്പുകലർന്ന പച്ച നിറത്തോടുകൂടിയ പൂക്കളാണ്‌ ഇതിനുള്ളത്. കായ്കൾക്ക് പച്ച നിറവും പാകമാകുമ്പോൾ ചുവപ്പോ, മഞ്ഞ കലർന്ന ചുവപ്പോ നിറമായിരിക്കും. വളരെയധികം എരിവ് കൂടിയ ഒരു മുളകാണ്‌ ഇതിൽ നിന്നും ഉണ്ടാകുന്നത്.

വിശപ്പു വർദ്ധിപ്പിക്കാനും കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്റ്റ്രോളിന്റെ അളവിനെ നിയന്ത്രിക്കാനും കാന്താരി ഉപയോഗിക്കാം. രക്തത്തെ നേർപ്പിക്കുന്ന ഘടകങ്ങളും കാന്താരിയിലുണ്ട്.

പാചകത്തിൽ എരിവിനു വേണ്ടി ഉപയോഗിക്കുന്നു. ഔഷധമായും ഉപയോഗിക്കുന്നു. വൈദ്യശാസ്‌ത്രത്തിൽ കാന്താരി വാതരോഗങ്ങൾക്ക് ശമനമുണ്ടാക്കുവാനും അജീർണം, വായുക്ഷോഭം, പൊണ്ണത്തടി, പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനും ഉപയോഗിച്ചു പോരുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു. കാന്താരി അരച്ച്‌ സോപ്പ്‌ ലായനിയിൽ കലക്കി കീടനാശിനിയായും ഉപയോഗിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.