കാന്താരി മുളകിന്റെ ഗുണങ്ങളും കൃഷിരീതിയും…

കാന്താരി മുളക് ഇഷ്ടമുള്ളവരും വീട്ടിലുള്ളവരും അറിഞ്ഞിരിക്കണം ഈ കാര്യങ്ങളൊക്കെ… ചതച്ച കാന്താരി മുളകും പുഴുങ്ങിയ കപ്പയും, അതുപോലെ ചതച്ച കാന്താരി മുളകും ഇച്ചിരി ഉപ്പും ഇച്ചിരി വെളിച്ചെണ്ണയും ഉണ്ടെങ്കിൽ എത്ര വേണമെങ്കിലും ചോറുണ്ണാം എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ നമ്മുടെ വായിൽ വെള്ളമൂറും.

എന്നാൽ മുഴുവനായി കാന്താരിയുടെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ…? അജീർണം, പൊണ്ണത്തടി എന്നിവ കുറക്കാൻ കാന്താരി ഉപയോഗിക്കുന്നു. പ്രേമേഹം കൊളസ്‌ട്രോൾ തുടങ്ങി ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ കാന്താരിക്കുള്ള കഴിവ് നിർണയിക്കപ്പെട്ടതോടെ കാന്താരിക്ക് ഇപ്പോ നല്ല ഡിമാൻഡ് ആണ്.

പാചകത്തിൽ എരിവിനു വേണ്ടി ഉപയോഗിക്കുന്നു. ഔഷധമായും ഉപയോഗിക്കുന്നു. വൈദ്യശാസ്‌ത്രത്തിൽ കാന്താരി വാതരോഗങ്ങൾക്ക് ശമനമുണ്ടാക്കുവാനും അജീർണം, വായുക്ഷോഭം, പൊണ്ണത്തടി, പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനും ഉപയോഗിച്ചു പോരുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു. കാന്താരി അരച്ച്‌ സോപ്പ്‌ ലായനിയിൽ കലക്കി കീടനാശിനിയായും ഉപയോഗിക്കുന്നു.

ഇന്ന് ഒരു കിലോ കാന്താരിക്ക് അഞ്ഞൂറ് മുതൽ ആയിരം രൂപ വരയുണ്ട് വിപണിയിൽ. വെള്ള കാന്താരി, പച്ച കാന്താരി, നീല കാന്താരി, ഉണ്ട കാന്താരി, എന്നിങ്ങനെ പലയിനം കാന്താരി ഉണ്ട്. പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതൽ, കാന്താരിയുടെ മുഴുവൻ വിശേഷങ്ങൾ അറിയാൻ വിഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.