കറികളിൽ ഉപ്പ് കൂടിയാൽ വിഷമിക്കേണ്ട| കുറയ്ക്കാം ഈ സൂത്രങ്ങൾ അറിഞ്ഞാൽ…

നമ്മൾ പ്രത്യേക താല്പര്യത്തോടെ ഇഷ്ട്ടപെട്ട ഒരു കറി ഉണ്ടാക്കി അവസാനം അവസാനം അതിൽ ഉപ്പ് കൂടി പോയാൽ കറി പിന്നെ എന്തിനു പറ്റും.
ഉപ്പ് കൂടിയാൽ കറി കഴിക്കാൻ കൊള്ളില്ല എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഈ പ്രശ്നത്തിന് പണ്ടുമുതലേ നിലവിലുള്ളതും പ്രകൃതിദത്തവുമായ ചില അടുക്കള നുറുങ്ങുകൾ പരിചയപെടാം.

ഉപ്പ് കുറയ്ക്കാൻ കറിയിൽ കുറച്ച് തക്കാളി ചേർത്ത് ഒന്നുകൂടെ വേവിച്ചാൽ മതി.മിക്ക കറികളിലും തക്കാളി ചേർക്കാവുന്നതാണ്.വെന്താൽ അലിഞ്ഞു ചേരുമെന്നതിനാൽ തക്കാളി ചേർക്കാവുന്ന കറി ആണെങ്കിൽ മാത്രം ചേർക്കുക. അതുപോലെ തൊലികളഞ്ഞ് വൃത്തിയാക്കിയ ഒരു ഉരുളക്കിഴങ് പല കഷണങ്ങളാക്കി ഉപ്പുകൂടിയ കറികളിൽ നിക്ഷേപിക്കുക. 20 മിനിറ്റ് അനക്കാതെ വച്ചേക്കണം. അധികമായ ഉപ്പെല്ലാം ഉരുളക്കിഴങ്ങ് വലിച്ചെടുത്തോളും.

ഉള്ളി രണ്ടായി മുറിച്ച് ഒരു കഷ്ണം കറിയിലേക്ക് ഇട്ടാലും ഉപ്പ് കുറഞ്ഞു കിട്ടും.ഉള്ളി ചേർക്കാത്ത കറിയാണെങ്കിൽ കുറച്ചു കഴിഞ്ഞ് ഉള്ളി എടുത്ത് മാറ്റാവുന്നതാണ്. വിനാഗിരിയുടെ ചവർപ്പും കറിയിലെ ഉപ്പിന്റെ അധികമായുള്ള അംശം ക്രമീകരിക്കപ്പെടാൻ സഹായിക്കുന്നു. മാവ് കുഴച്ച് ഉരുളകളാക്കി കറികളിൽ ചേർത്തും ഉപ്പ് കുറക്കാം. ശേഷം ഈ ഉരുള എടുത്തു മാറ്റിയാൽ മതിയാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.