കറിവേപ്പ് മുരടിച്ചു പോകുന്നതിന്റെ കാരണം ഇതാണ്…

മറ്റേത് ഔഷധ സസ്യത്തെക്കാളും ഏറെ സുപരിചിതമായ ഒന്നാണ് കറിവേപ്പ്. കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ എന്ന പഴമൊഴി കേള്‍ക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അതുപോലെ തന്നെ കറിവേപ്പില ചേര്‍ക്കാത്ത ആഹാരപദാര്‍ഥങ്ങള്‍ കഴിക്കാത്തവര്‍ ഉണ്ടാകില്ല. ബാഷ്പശീല തൈലങ്ങളാല്‍ പൂരിതമായ ഇലകളോട് കൂടി വളരെ മന്ദഗതിയില്‍ വളരുന്ന ഈ സസ്യം പൂര്‍ണ്ണ വളര്‍ച്ച എത്തിയാല്‍ ഒരു ചെറു വൃക്ഷമാകും. ഈര്‍പ്പവും നീര്‍വാര്‍ച്ചയും ഉള്ള മണ്ണില്‍ കറിവേപ്പ് നന്നായി വളരും.

കറിവേപ്പ് എന്നത് ഒരു ചെറിയമരമാണ്. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇത് കൃഷിചെയ്ത് വരുന്നു. വേരിൽനിന്നും മുളച്ചുവരുന്ന തൈകളാണ് പ്രധാനമായും നടുന്നത്. വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി വളരുന്ന ഒരു സസ്യമാണിത്. തടിക്ക് കറുപ്പ് നിറമാണ്. ഇല തണ്ടിൽ നിന്നും ഇരുവശത്തേക്കുമായി നിരനിരയായി കാണപ്പെടുന്നു.

കറിവേപ്പിന് പൂവും കായ്കളും ഉണ്ടാവാറുണ്ട്. വെളുത്ത ചെറിയ പൂക്കൾ കുലകളായി കാണപ്പെടുന്നു. പരാഗണം വഴി ഉണ്ടാകുന്ന കായ്കൾക്ക് പച്ച നിറമായിരിക്കും. പാകമാകുമ്പോൾ കായ്കൾക്ക് കറുപ്പ് നിറം ആയിത്തീരും. നാരകത്തെ ബാധിക്കുന്ന ശലഭവും സൈലിഡെന്ന ഷഡ്പദവുമാണ് സാധാരണ കറിവേപ്പിന്റെ ശത്രുക്കളെങ്കിലും, തേയിലക്കൊതുകിന്റെ ശല്യവും കണ്ടുവരുന്നുണ്ടു്. മേട്ടുപ്പാളയം പ്രദേശത്തെ കറിവേപ്പില കൃഷിയിൽ മറ്റു കീടനാശിനകളോടൊപ്പം എൻഡോസൾഫാൻ എന്ന കീടനാശിനിയും വ്യാപകമായി ഉപയോഗിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.