തുളസി ചെടിയിൽ നിന്നും കസ്‌കസ് എടുക്കുന്ന വിധം. കസ്‌കസ് ഇനി കാശ് കൊടുത്തു വാങ്ങേണ്ട

ദാഹിച്ചു വലഞ്ഞു ക്ഷീണിക്കുമ്പോൾ കടയിൽ കേറി നമുക്കിഷ്ട്ടപെട്ട ഏതേലുമൊരു പാനീയം വാങ്ങി കുടിക്കാറുണ്ട്. എല്ലാംകൂടി കഴിഞ്ഞു അവസാനം ഗ്ലാസിൽ അവശേഷിക്കുന്ന കുഞ്ഞി കുരുക്കൾ പോലുള്ള ഒരു സാധനം കാണാറില്ലേ.. അതാണ് കസ് കസ്. ഡെസെര്‍ട്ടുകള്‍ കഴിക്കുമ്ബോള്‍ അവയില്‍ കറുത്ത നിറത്തില്‍ കടുകു മണിപോലെ കാണുന്ന കക്ഷിയാണ് കസ്‌കസ്.

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഇത് നമുക്കു തന്നെ വീട്ടില്‍ ഉണ്ടാക്കാവുന്നതാണ്. ഇവ തുളസിവിത്തുകളാണ്. വൈറ്റമിന്‍ എ, ബി കോംപ്ലക്‌സ്, ഇ, കെ എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ചെറുവിത്തുകളാണ് ഇവ. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്.


കസ്‌കസ് എടുക്കുന്നത് രാമതുളസിയില്‍ നിന്നാണ്. ഇതിന്റെ പൂവുകള്‍ക്കിടയില്‍ നിന്നും. ഇവ ഉണങ്ങുമ്പോഴോ പച്ചയ്‌ക്കോ കയ്യിലിട്ടു തിരുമ്മിയാല്‍ ഈ കറുത്ത വിത്തുകള്‍ നമുക്കു ലഭിയ്ക്കും. ഇവ തന്നെയാണ് തുളസി വിത്തുകള്‍ അഥവാ കസ്‌കസ്.ഈ വിത്തുകള്‍ അല്‍പം വെള്ളത്തിലിട്ട് ഇളക്കിക്കൊണ്ടിരിയ്ക്കണം. അല്‍പനേരം അടുപ്പിച്ച് ഇളക്കുമ്പോള്‍ ഇതിനു ചുറ്റുമുള്ള വെളുത്ത പാട കൂടി തെളിഞ്ഞു വരും. ഇത് നമുക്ക് ഉപയോഗിയ്ക്കാം. ആരോഗ്യപ്രദമായ കസ് കസ് റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shamna’s Tips&Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.