കറ്റാർവാഴ കാടുപോലെ വളരാൻ ഇങ്ങനെ ചെയ്യൂ

സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ.. ചര്‍മ്മത്തിനു പുറത്ത് വരുന്ന തിണര്‍പ്പ്, ചൊറിച്ചില്‍ പോലുള്ളവയ്ക്കും കറ്റാര്‍വാഴ ഔഷധമാണ്. പ്രാണികള്‍ കടിച്ചാലും വേദന മാറ്റാന്‍ ഇത് ഉപയോഗിക്കാം. കറ്റാർവാഴ വീട്ടിൽ വളർത്താം വളരെ എളുപ്പത്തിൽ..

കറ്റാര്‍വാഴയ്ക്ക് വളരെ പരിമിതമായ പരിചരണം മതി. ഇതിന്റെ വേരുപടലം മുകളില്‍ ആയതിനാല്‍ നീര്‍വാര്‍ച്ച ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ മാത്രമേ മെച്ചപ്പെട്ട രീതിയില്‍ വളരുകയുള്ളു. ചിനപ്പുകളാണ് നടാന്‍ ഉപയോഗിക്കുന്നത്.നമ്മുടെ വീട്ടിലെ ഉപയോഗത്തിനാണെങ്കില്‍ ചട്ടികളിലും പോളിത്തീന്‍ കവറുകളിലും ഇവ നടാം.

ഒന്നരയടി അകലത്തിലാണ് തൈകള്‍ നടേണ്ടത്. ആറുമാസം പ്രായമായാല്‍ ഇലപ്പോളകള്‍ മുറിച്ചെടുക്കാം.സാധാരണ ഗതിയില്‍ കറ്റാര്‍വാഴ വളര്‍ത്തുമ്പോള്‍ നമ്മള്‍ മണ്ണ് കിളച്ചൊരുക്കി ചാണകവും ആട്ടിന്‍കാഷ്ഠവും അടിവളമായി ചേര്‍ക്കാറുണ്ട്. മഴമറയിലും കറ്റാര്‍വാഴ കൃഷി ചെയ്യാം. ഒരു വര്‍ഷത്തില്‍ മൂന്ന് തവണ പോള മുറിച്ചെടുക്കുന്നവരുണ്ട്. വേരുകള്‍ മുറിയാത്ത രീതിയില്‍ ചെറുതായി മണ്ണ് ഇളക്കിക്കൊടുത്താല്‍ നന്നായി വളരുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Paradise HealthNGardening ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.