മലയാളത്തിന്റെ മഹാനടി വീണ്ടും സിനിമയിലേക്ക്!? രുഗ്മിണി – മീശ മാധവൻ ഒത്തുചേരലിനായി കാത്തിരിപ്പോടെ ആരാധകരും; വീഡിയോ വൈറൽ… | Kavya Madhavan Latest Cute Video Viral Malayalam
Kavya Madhavan Latest Cute Video Viral Malayalam : നിരവധി മലയാള സിനിമകളിലൂടെയും ടെലിവിഷനുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് കാവ്യ മാധവൻ. പൂക്കാലം വരവായി, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്.
ഇതുവരെയായി ഒട്ടേറെ മലയാളചിത്രങ്ങളിൽ മാത്രമല്ല ചില തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2009 ഫെബ്രുവരി 5-നു കാവ്യയും നാഷനൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയും തമ്മിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിരുന്നു. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയ് മാസത്തിൽ ഈ വിവാഹബന്ധം നിരവധി കാരണങ്ങളാൽ വേർപെടുത്തി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം വരെ താരം നേടിയിരുന്നു.

2016 നവംബറിലാണ് താരം ദിലീപിനെ വിവാഹം ചെയ്യുന്നത്. ഇവർക്ക് ഒരു മകൾ ഉണ്ട്. മകളുടെ പേരാണ് മഹാലക്ഷ്മി. വിവാഹശേഷം മലയാള സിനിമയിൽ താരം അത്രതന്നെ സജീവമല്ല. എന്നാൽ സോഷ്യൽ മീഡിയയിലൂടെ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
വെള്ള വസ്ത്രത്തിൽ അതീവ സുന്ദരിആണ് കാവ്യ.വെള്ള നിറത്തിൽ ഉള്ള ചുരിദാറും, മനോഹരമായ ആഭരണങ്ങളും താരം അനിഞ്ഞിരിക്കുന്നതും കാണാം. നിരവധി ആരാധകർ ആണ് കാവ്യ വീണ്ടും സിനിമയിലെക്ക് മടങ്ങി വരണം എന്ന് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾ കാവ്യക്ക് നേരിടേണ്ടി വരാറുണ്ട്. നിരവധി ആരാധകർ ആണ് വീഡിയോക്ക് താഴെ ആശംസകളും മറ്റും നേർന്നുകൊണ്ട് എത്തുന്നത്. നിരവധി വിവാദങ്ങളിലൂടെയും ട്രോളുകളിലൂടെയും താരം സമൂഹ മാധ്യമങ്ങൾ ഇടം പിടിക്കാറുണ്ട്.