പഴം കൊണ്ട് ഒരു നല്ല പലഹാരം, കായ്പോള…

ഗസ്റ്റ് ഒക്കെ വരുമ്പോൾ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു സിമ്പിൾ സ്നാക് ആണ് കായിപോള. ഈ വിഭവം മലബാർ പ്രദേശങ്ങളിൽ കൂടുതൽ കണ്ടുവരുന്നു, പ്രതേകിച്ചും ഇഫ്‌താർ വിരുന്നുകളിൽ.

വൃത്താകൃതിയിലുള്ള കേക്ക് പ്രധാനമായും വാഴപ്പഴത്തിന്റെയും മുട്ടയുടെയും സാധാരണ സുഗന്ധങ്ങളുപയോഗിച്ച് പൂർണ്ണമായും ആവിയിൽ തയ്യാറാക്കുന്നു.

INGREDIENTS

  • Banana – 2
  • Egg – 3
  • Sugar – 4 tbsp
  • Raisins – 10 nos
  • Cardamom powder(pinch) –
  • Cashew nuts – 10 nos
  • Oil(for frying.) –
  • Ghee – 1 tbsp

ഉണ്ടാക്കുന്ന വിധം : പാനിൽ നെയ്യൊഴിച്ച് നട്സും കിസ്മിസും വറുത്തു മാറ്റുക.പഴവും അതേ നെയ്യിൽ ബ്രൗൺ നിറത്തിൽ ഒന്നു ഫ്രൈ ചെയ്തു മാറ്റി വെക്കുക. മിക്സിയിൽ മുട്ടയും പഞ്ചസാരയും ഏലക്കാപൊടിയും ചേർത്ത് അടിച്ചെടുക്കുക.അതിലേക്ക് വറുത്ത നട്സും കിസ്മിസും പഴവും മിക്സ് ചെയ്യുക. ഒരു നോൺസ്റ്റിക് പാനിൽ നെയ്യ് തടവി കൂട്ടൊഴിച്ച് 15- 20മിനിറ്റ്സ് വേവിച്ചെടുക്കുക. നമ്മുടെ സിമ്പിൾ ബനാന പോള റെഡി .

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.