കൊച്ചുണ്ടാപ്രിയെ മറന്നോ!? പതിനഞ്ചു വർഷങ്ങൾക്ക് ശേഷം കൊച്ചുണ്ടാപ്രിയും സനുഷയും; കാഴ്ച്ചയിലൂടെ മലയാളികളെ നൊമ്പരത്തിലാഴ്ത്തിയ യഷ്… | Kazhcha Movie Fame Yash Gawli And Sanusha Now Malayalam
Kazhcha Movie Fame Yash Gawli And Sanusha Now Malayalam : അന്നേവരെ ആരും ചിന്തിക്കാത്ത കഥയും കുറെ കഥാപാത്രങ്ങളുമായി ഒരാള്‍ മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തി. പേര് ബ്ലസ്സി, അയാളുടെ സിനിമകള്‍ക്ക് ജീവനും ആത്മാവുമുണ്ടായിരുന്നു. മലയാളികള്‍ ഇന്നും ചിരിച്ചും കരഞ്ഞും കണ്ട കുറെ സിനിമകള്‍, ‘കാഴ്‌ച’ തൊട്ട് അങ്ങോട്ട്..! ‘കാഴ്ച’ ഒരു വിപ്ലവമായിരുന്നു, ആരും അതുവരെ പറയാത്ത ഒരു കഥാഗതി സിനിമയ്ക്കുണ്ട്.
ഗുജറാത്ത് ദുരന്തം വരുത്തിവെച്ച വിനകൾ ബ്ലസ്സി സ്ക്രീനിൽ പകർത്തിയപ്പോൾ, ചിത്രത്തിലെ മറ്റാരെക്കാളും നമ്മുടെ ഉള്ള് പിടിച്ചു കുലുക്കിയത് തീര്‍ച്ചയായും ആ കുട്ടി കൂടിയായിരിക്കും! ‘കൊച്ചുണ്ടാപ്രി’. നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സനൂഷ ഇപ്പൊൾ നമ്മുടെ കൊച്ചുണ്ടാപ്രിയെ കാണാനുള്ള ആകാംഷയിലാണ്.. ആവേശം ഒട്ടും കുറയാതെ സിനിമ പ്രേമികളും.

യെഷ്- അതാണ് കൊച്ചുണ്ടാപ്രിയുടെ ശരിക്കുള്ള പേര്! ശരിക്കും ഗുജറാത്തി പയ്യൻ തന്നെയാണ് അവന്‍. ‘കാഴ്ച’യക്ക് ശേഷം സിനിമകള്‍ വന്നിരുന്നു, എന്നാൽ അച്ഛന് അദ്ദേഹത്തിന്റെ ബിസിനസ്സും തന്റെ അഭിനയവും മുന്നോട്ട് കൊണ്ടുപോകാനുള്ള അസൗകര്യമുണ്ടായിരുന്നു. പിന്നീട് പഠിത്തം കഴിഞ്ഞിട്ട് സിനിമ എന്ന് തീരുമാനിച്ചു.’ യെഷ് പറയുന്നു. അന്നും ഇന്നും തനിക്ക് മലയാളം അത്ര വശമില്ലന്നും.!
കൊച്ചുണ്ടാപ്രിയെ കാണുന്നതിനുള്ള ആകാംക്ഷ സനൂഷയും പങ്കുവെച്ചിരുന്നു. ‘കാഴ്ച’ എന്ന ചിത്രത്തിന് ശേഷം ഒരു പരസ്യം കൂടെ ഒരുമിച്ച് ചെയതു, അല്ലാതെ അവനെ പറ്റി അറിവൊന്നും ഇല്ല. പതിനഞ്ച് വര്‍ഷത്തിന് ശേഷം കാണാന്‍ പോകുന്നു. അവന്‍ എങ്ങനെയിരിക്കുമെന്ന് പോലും അറിയില്ല. അവന്റെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ തപ്പിയാലോ എന്ന് ഓര്‍ത്തു, എന്നാല്‍ അത് വേണ്ടെന്ന് വെച്ചു, സനൂഷ പറയുന്നു. നേരില്‍ കാണുമ്പോള്‍ ഉള്ള ആകാംക്ഷ അത് കൂട്ടുമത്രേ…