അറിഞ്ഞിരിക്കണം ജൈവകീട നാശിനി ചെടികൾ വീട്ടിലെ കൃഷിക്ക്…

പോഷക സമൃദ്ധവും ആരോഗ്യകരവും വിഷാംശം തീരെയില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് ഉല്‍പ്പാദിപ്പിക്കുന്ന കൃഷിയാണ് ജൈവകൃഷി. കൃഷിയിടങ്ങളില്‍ തന്നെയുള്ള വസ്തുക്കളെ ഉപയോഗപ്പെടുത്തിയും അന്യവസ്തുക്കളെ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ളതുമാണീ കൃഷിരീതി. ജൈവ കൃഷിയില്‍ രാസവളങ്ങളെയുംരാസകീടനാശിനികളെയും പൂര്‍ണ്ണമായി ഒഴിവാക്കുന്നു. മണ്ണിന്റെ വളക്കൂറും ഘടനയും മെച്ചപ്പെടുത്താനുതകുന്ന തരത്തില്‍ വിളകളും വിള വ്യവസ്ഥകളും തിരെഞ്ഞെടുത്തു കൃഷി നടത്തുന്നു.

ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിനായ് ജൈവികമായ വസ്തുക്കളാൽ നിർമ്മിക്കുന്ന കീടനാശിനികളാണ്‌ ജൈവകീടനാശിനികൾ. ജൈവകീടനാശിനികൾ സസ്യങ്ങളുടെ ഭാഗങ്ങളോ സസ്യങ്ങളിൽ നിന്നും നിർമ്മിക്കുന്നതും തികച്ചും പ്രകൃതി ദത്തവുമായ വസ്തുക്കളാലോ നിർമ്മിക്കുന്നവയാണ്‌കീടനാശിനികൾ പ്രധാനമായും ഉപയോഗിക്കുന്നത് വിളകളിലെ കീടങ്ങളെ നശിപ്പിച്ച് നല്ല വിളവ് ലഭിക്കുന്നതിനാണ്‌.

രാസകീടനാശിനികൾ പരിസ്ഥിതിക്ക് നാശം വരുത്തുന്നു. കൂടാതെ ഇത്തരം കീടനാശിനികൾ വലിയ രീതിയിലുള്ള സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാകുന്നു. ജൈവകീടനാശിനി ചെടികളിൽ ഉപയോഗിക്കുന്നതുമൂലം ചെടികൾക്കോ പരിസ്ഥിതിക്കോ യാതൊരു വിധത്തിലും കേടുപാടുകൾ ഉണ്ടാക്കുന്നില്ല. ഇതാണ്‌ രാസകീടനാശിനികളിൽ നിന്നും ജൈവകീടനാശിനികൾക്കുള്ള പ്രധാന മേന്മ. ജൈവകീടനാശിനികൾ പ്രധാനമായും വേപ്പ്, തുളസി, പുകയില, മണ്ണെണ്ണ, കാന്താരിമുളക് തുടങ്ങിയവയിൽ മറ്റ് ജൈവവസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. easy tips4u

Comments are closed.