കിഡ്നി രോഗ സാധ്യത ശരീരം മുന്‍കൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങള്‍

വൃക്കകള്‍ക്ക് രോഗംപിടിപെടാതിരിക്കുക. ഇതിലും വലിയൊരു ചികില്‍സയില്ല. ശരീരത്തില്‍ അടിഞ്ഞുകൂടന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിച്ച് ജീവനെ നിലനിര്‍ത്തുന്ന അവയവങ്ങളാണ് വൃക്കകള്‍. വയറ്റില്‍ ഏറ്റവും പുറകിലായി നട്ടെല്ലിന്റെ ഇരുവശത്തായി സ്ഥിതി ചെയ്യുന്ന പയറുമണിപോലെ ആകൃതിയള്ള ഈ അവയവങ്ങള്‍ക്ക് 10 – 12 സെ.മീ നീളവും, 150 ഗ്രാംഭാരവും ഉണ്ട്.

പല വൃക്കരോഗങ്ങളും സ്ഥായിയായ വൃക്കസ്തംഭനത്തില്‍ എത്തുന്നതിനുമുമ്പ് ഒരു രോഗലക്ഷണവും കാണിയ്ക്കാറില്ല. രോഗാവസ്ഥ അധികരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടന്നു. ഭക്ഷണത്തോട് വിരക്തി അനഭവപ്പെടുന്നു. ഓക്കാനം, ഛര്‍ദ്ദി, കാലിലും മുഖത്തും നീര്, മൂത്രത്തിന്റെ അളവ് കുറയ്ക്കല്‍, മൂത്രത്തില്‍ പത എന്നിവ ഉണ്ടാകന്നു. ചില വൃക്കരോഗങ്ങള്‍മൂലം മൂത്രത്തില്‍ രക്തം പോകുകയും, രാത്രി മൂന്നും നാലും തവണ എഴുന്നേറ്റ് മൂത്രമൊഴിയ്ക്കേണ്ടിവരികയും ചെയ്യുന്നു. വൃക്കരോഗംഅധികരിച്ച് ഹൃദ്രോഗസാധ്യത കൂടകയും ചെയ്യന്നു.

വൃക്കരോഗങ്ങള്‍ക്ക് ലക്ഷണങ്ങള്‍ കുറവാണെന്ന് ഓര്‍മിക്കുക. അതിനാല്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഉള്ളവര്‍ ഡോക്ടറടെ നിര്‍ദ്ദേശമനസരിച്ച് വര്‍ഷത്തിലൊരിക്കലെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനം ടെസ്റ്റ് ചെയ്യേണ്ടതാണ്. പൊണ്ണത്തടി കുറക്കുക, ശരിയായ വ്യായമം, സമീകൃതാഹാരം, നല്ല ജീവിതചര്യകള്‍ എന്നിവ ശീലമാക്കുക. പുകവലി ഒിവാക്കുക.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.