2 ദിവസം കൊണ്ട് sugar normal ആക്കാൻ ഇത് മാത്രം മതി…

പ്രമേഹവും പലവിധ വൈറല്‍ രോഗങ്ങളും ലോകം കീഴടക്കുമ്പോള്‍ ഇവയ്ക്ക് പ്രതിവിധി തേടുന്ന ശാസ്ത്ര ലോകത്തിന് ഭാവിയില്‍ ഒരല്പം ആശ്വാസവുമായി എത്തുന്നത് ചിലപ്പോള്‍ കിരിയാത്ത് പോലുള്ള ഔഷധ സസ്യമായിരിക്കും. ലോകത്തിന്റെ പല ഭാഗത്തും ഇതുമായി ബന്ധപ്പെട്ട പരീക്ഷണ നിരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അത് പോലെ തന്നെ ജൈവകൃഷിയിലും കിരിയാത്തിനു പ്രത്യേക സ്ഥാനമുണ്ട്.

ഏതാണ്ട് ഒരു മീറ്റര്‍ പൊക്കത്തില്‍ വരെ പടര്‍ന്നു വളരുന്ന ഒരു ഏകവര്‍ഷി സസ്യമായ കിരിയാത്തിന്റെ ഇലയ്ക്ക് കയ്പ്പ് രസമാണ്. ചരലും ജൈവാംശവും കൂടുതലുള്ള നനവാര്‍ന്ന മണ്ണില്‍ കിരിയാത്ത് സമൃദ്ധമായി വളരുന്നു. കേരളത്തിന്‍റെ കാലാവസ്ഥയില്‍ കാലവര്‍ഷാരംഭത്തോട് കൂടി വളര്‍ച്ച ശക്തി പ്രാപിക്കുകയും വേനലിന്‍റെ വരവോട് കൂടി പൂത്ത് കായ്കള്‍ ഉണ്ടായി നശിക്കുകയും ചെയ്യുന്നു. ഈ വിത്തുകള്‍ ജലലഭ്യതക്ക് അനുസരിച്ച് മുളച്ചു തൈകളാകുന്നു.

എന്നാല്‍ ചെറിയ തോതില്‍ ജലസേചനം നടത്തുകയാണെങ്കില്‍ കാലഭേദമില്ലാതെ കിരിയാത്ത് വളര്‍ത്താം. ഔഷധസസ്യം എന്നതിലുപരി കീടനാശിനി സ്വഭാവം ഉള്ളതിനാല്‍ കൃഷി സ്ഥലങ്ങളിലും ഉദ്യാനങ്ങളിലും വീടിന്‍റെ പാര്‍ശ്വത്തിലും വളര്‍ത്താവുന്നതാണ്. കൂടാതെ മണ്ചട്ടികളിലും മണ്ണ് നിറച്ച ചാക്കുകളിലും ആയാസരഹിതമായി വളര്‍ത്താന്‍ യോജിച്ച ഒരു ഔഷധസസ്യമാണ് കിരിയാത്ത്. നട്ട് അഞ്ചോ ആറോ മാസം പ്രായമായാല്‍ ഇലകള്‍ തണ്ടുകളോട് കൂടി മുറിച്ചെടുത്ത് ഉപയോഗിച്ച് തുടങ്ങാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. ആമിനയുടെ അടുക്കള

Comments are closed.