പ്രമേഹം മുതല്‍ ക്യാന്‍സര്‍വരെ തടയും കിരിയാത്തിന്റെ ഔഷധ ഗുണങ്ങൾ ഇങ്ങനെ…

ഇന്ത്യയിലും ശ്രീലങ്കയിലും നൈസർഗ്ഗികമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് നിലവേപ്പ് അഥവാ കിരിയത്ത്. ദക്ഷിണ ഏഷ്യയിൽ ചില പകർച്ച വ്യാധികൾക്കും മറ്റുമുള്ള മരുന്നിനായ് ഇവ ധാരാളം കൃഷി ചെയ്തു വരുന്നു. സാധാരണയായി ഇവയുടെ ഇലകളും വേരുകളും ചികിത്സക്കായി ഉപയോഗിക്കുന്നു. ആയുർവ്വേദത്തിൽ ത്രിദോഷശമനത്തിനായും ത്വൿ രോഗങ്ങൾക്കും ചുമ, ശ്വാസം മുട്ട്, നെഞ്ചെരിച്ചിൽ എന്നിവയ്ക്കു് മരുന്നായി സമൂലം ഉപയോഗിക്കപ്പെടുന്നുണ്ടു്.

പ്രമേഹവും പലവിധ വൈറല്‍ രോഗങ്ങളും ലോകം കീഴടക്കുമ്പോള്‍ ഇവയ്ക്ക് പ്രതിവിധി തേടുന്ന ശാസ്ത്ര ലോകത്തിന് ഭാവിയില്‍ ഒരല്പം ആശ്വാസവുമായി എത്തുന്നത് ചിലപ്പോള്‍ കിരിയാത്ത് പോലുള്ള ഔഷധ സസ്യമായിരിക്കും. ലോകത്തിന്റെ പല ഭാഗത്തും ഇതുമായി ബന്ധപ്പെട്ട പരീക്ഷണ നിരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അത് പോലെ തന്നെ ജൈവകൃഷിയിലും കിരിയാത്തിനു പ്രത്യേക സ്ഥാനമുണ്ട്.

കയ്പ്പുരസമുള്ള ഔഷദസസ്യങ്ങളുടെ വിഭാഗത്തില്പ്പെടുന്നു. കിരിയാത്ത, ഭൂനിംബ, മഹാതിക്തക എന്ന പേരിലൊക്കെ അറിയപ്പെടുന്നു. ഹിമാലയ പ്രാന്തങ്ങളിലും കാശ്മീർ മുതൽ അസ്സം വരേയും കാടുകളിൽ കാണുന്നു. കേരളത്തിൽ ഔഷധ ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നതായി കാണുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Mini Pedia

Comments are closed.