കൃഷി തോട്ടത്തിൽ ഇനി പൊന്ന് വിളയും…

പച്ചക്കറികളുടെ അവശിഷ്ടങ്ങളും, ബാക്കിയുള്ള ആഹാരവും ഇനി വലിച്ചെറിയേണ്ട ! അവ നമുക്ക് അടുക്കള തോട്ടത്തിലെക്കു നല്ല ജൈവ വളമാക്കാം. ഇങ്ങനെ ഒരു കമ്പോസ്റ്റ് തയാറാക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ടത് ഒരു കണ്ടയിനര്‍ ആണ്. നമുക്കിപ്പോ കളയാനായി വച്ചിരിക്കുന്ന പെയിന്റ് ബക്കറ്റുകള്‍ പഴയ വലിപ്പമില്ല ടിന്നുകള്‍ എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കാം. ഏറ്റവും ആദ്യം ചെയേണ്ടത് ബക്കറ്റില്‍ കണ്ടയിനറിന് ഉള്ളില്‍ നല്ല എയര്‍ പസ്സെജൂണ്ടക്ക്കുക എന്നത് ആണ് അതിനായി കണ്ടയിനറിന് ചുറ്റിലും കുറെ ദ്വാരങ്ങള്‍ ഉണ്ടാക്കുക .അതുപോലെ തന്നെ കണ്ടയിനറിന് അടി ഭാഗത്തും ദ്വാരങ്ങള്‍ ഇടണം .അടിഭാഗത്ത്‌ ദ്വാരങ്ങള്‍ ഇടുന്നത് കംബോസ്ടിന് ഉള്ളിലുള്ള ആവശ്യമില്ലാത്ത ജലാംശവും മറ്റും പുറത്തേക്കു പോകുന്നതിനു സഹായിക്കും.

അതുപോലെ ഒരു മൂടിയും വേണം , അതിൽ ഹോൾസ് ഇട്ടാൽ വളരെ നല്ലത്. ബക്കറ്റ് റെഡിയായി കഴിഞ്ഞാൽ പിന്നെ നമ്മുക്ക് വേണ്ടത്. അടുക്കളയിലെ എല്ലാത്തരം പച്ചക്കറി,പഴവർഗ്ഗം, തേയിലചണ്ടി,കാപ്പിയുടെ മട്ട് ഇവയെല്ലാം ചേർക്കാം. അതുപോലെ തൈര് ബാക്കി വന്ന തൈര് ഇവയൊക്കെ ഉപയേഗിക്കാം. അതുപോലെ തന്നെ കാത്സ്യം ആവിഷത്തിന്ന് ലഭിക്കാനായി മുട്ടത്തോടും. പച്ചക്കറി വെസ്റ്റും പച്ചിലകളും ഒക്കെ നൈട്രജൻ ആവിഷത്തിന് ലഭിക്കാൻ സഹായിക്കും അതിനാൽ പറമ്പിലെ ചെറിയ കളകളും മറ്റും പറിച്ച് ചേർക്കാവുന്നതാണ്.

പിന്നെ കുറച്ച് കരിയിലകൾ വേണം കരിയില ഉപയോഗിക്കണത്തിലൂടെ കാർബൺ ന്റെ കുറവ് പരിഹരിക്കാനാകും. പിന്നെ വെസ്റ്റിലെ സൂക്ഷ്‌മണുക്കളുടെ പ്രവർത്തനം കുറച്ച് വേഗത്തിൽ നടക്കാൻ കുറച്ച് പച്ച ചാണകം വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുക്കാം. പച്ചചാണകം കിട്ടാൻ ബുദ്ധിമുട്ടുള്ളവർ തൈര് ഉപയോഗിച്ചാൽ മതിയാകും. ഈ വെസ്റ്റ് ബക്കറ്റ് മഴ കൊള്ളാത്ത സ്ഥലത്തു വേണം വെയ്ക്കാൻ. അതിനടിയിൽ ചിത്രത്തിൽ കാണുന്നപോലെ ഒരു പത്രം വെയ്ച്ചുകൊടുക്കാം. ബാക്കറ്റിൽ നിന്നും വരുന്ന ജലാംശം ഈ പത്രത്തിൽ എത്തിയാൽ അത് നമുക്ക് പച്ചക്കറികൾക്ക് തളിക്കാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.