ചൗവ്വരി കഴിക്കുന്നവർക്ക് ഇത് അറിയാമോ…

അന്നജത്തിന്റെയും ഊര്‍ജ്ജത്തിന്റെയും കലവറയാണ്‌ ചൗവ്വരി. നിരവധി ഇന്ത്യന്‍ വിഭവങ്ങളില്‍ ചൗവ്വരി ഉപയോഗിക്കുന്നുണ്ട്‌. കേക്ക്‌, ബ്രെഡ്‌ എന്നിവയിലും ഇത്‌ ഉപയോഗിക്കുന്നുണ്ട്‌. ആഹാരസാധനങ്ങള്‍ നല്ല കട്ടിയോടെ ഇരിക്കാനും ചൗവ്വരി ചേര്‍ക്കാറുണ്ട്‌. ലഘുവായ ആഹാരം എന്ന നിലയില്‍ കഴിക്കാന്‍ ഇത്‌ വളരെ ഉത്തമമാണ്‌.

ചൗവ്വരിയുടെ പ്രധാന ഘടകം അന്നജമാണ്‌. പല ആയുര്‍വേദ മരുന്നുകളിലും പണ്ടുമുതലേ ഇത്‌ ഉപയോഗിക്കുന്നുണ്ട്‌. അരിയോടൊപ്പം ചൗവ്വരി ചേര്‍ത്ത്‌ കഴിച്ചാല്‍ ശരീരത്തിന്‌ നല്ല തണുപ്പ്‌ ലഭിക്കും. പിത്തരസത്തിന്റെ അമിത ഉത്‌പാദനം പോലുള്ള രോഗങ്ങളാല്‍ ശരീരത്തിന്റെ ചൂട്‌ വര്‍ദ്ധിക്കുമ്പോള്‍ ഇത്‌ ഔഷധമായി നിര്‍ദ്ദേശിക്കാറുണ്ട്‌.

ചൗവ്വരി അടങ്ങിയ ആഹാരസാധനങ്ങള്‍ ഊര്‍ജ്ജത്തിന്റെ കലവറകളാണ്‌. നിരാഹാരം അവസാനിപ്പിക്കുമ്പോള്‍ ചൗവ്വരി വിഭവങ്ങള്‍ കഴിക്കാന്‍ നല്‍കാറുണ്ട്‌. രോഗികള്‍ക്ക്‌ ആരോഗ്യം പ്രദാനം ചെയ്യാനും ക്ഷീണമകറ്റാനും ഇത്‌ വളരെ ഫലപ്രദമാണ്‌.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali CornerMalayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.