കൊടിത്തൂവ കൊണ്ടൊരു ചായ, ആയുസ്സിന്റെ മരുന്ന്…

കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ്‌ കൊടുത്തൂവ അഥവാ കൊടിത്തൂവ. ഇതിനെ കൊടുത്ത എന്നും പറയാറുണ്ടു്. ഇത് തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ ചൊറിയണം എന്നും കടിത്തുമ്പ എന്നും അറിയപ്പെടുന്നു. തുമ്പ എന്നും ഈ ചെടിയെ വിളിക്കാറുണ്ടു്. എന്നാൽ തുമ്പ എന്ന പേരിൽ വേറൊരു ചെടിയുമുണ്.

കൊടിത്തൂവ അഥവാ ചൊറിയണം ഹൈപ്പോതൈറോയ്ഡിന് നല്ലൊരു പ്രതിവിധിയാണ്. നെറ്റില്‍ എന്നാണ് ഇതിന്റെ ഇംഗ്ലീഷ് നാമം. ഇതിട്ടു തിളപ്പിച്ച ചായയാണ് ഈ ഗുണം നല്‍കുന്നത്. ഇതിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം. അല്ലെങ്കില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ നെറ്റില്‍ ടീ ഒരു കപ്പു ചൂടുവെള്ളത്തില്‍ ചേര്‍ക്കുക. ഇത് 10 മിനിറ്റു കഴിഞ്ഞ് ഊറ്റി തണുത്തു കഴിയുമ്ബോള്‍ ഇതില്‍ അല്‍പം തേന്‍ ചേര്‍ക്കു കുടിയ്ക്കാം.

ഇത് ദിവസവും 2-3 തവണ കുടിയ്ക്കുന്നതു ഗുണം നല്‍കും. ഇതില്‍ വൈറ്റമിന്‍ എ, ബി 6, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, അയൊഡിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ അയൊഡിന്‍ തൈറോയ്ഡ് ഉല്‍പാദനത്തിനു സഹായിക്കും. തൈറോയ്ഡിന്റെ കുറവ് ഹൈപ്പോതൈറോയ്ഡിനുള്ള പ്രധാനപ്പെട്ട കാരണമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. EasyHealth

Comments are closed.