അമ്മയെന്ന് വിളിച്ച് അതിഥിടീച്ചർക്ക് ഉമ്മ നല്കാൻ ഋഷി….😘 എന്നാൽ എല്ലാം തകർക്കാൻ റാണിയമ്മ മാളിയേക്കൽ നിന്നും പുറപ്പെട്ടുകഴിഞ്ഞു… കൂടെവിടെ ഇനി കടക്കുന്നത് ഞെട്ടിക്കുന്ന ഈ രംഗങ്ങളിലേക്ക്!!!

കുടുംബപ്രേക്ഷകർക്കൊപ്പം യുവഹൃദങ്ങളെയും ഏറെ ആകർഷിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കൂടെവിടെ. സൂര്യ കൈമൾ എന്ന കോളേജ് വിദ്യാർത്ഥിനിയുടെ കഥയാണ് കൂടെവിടെ പറയുന്നത്. നിർണായകമായ വഴിത്തിരിവുകളോടെയാണ് ഇപ്പോൾ പരമ്പര മുന്നേറുന്നത്. ഋഷിയും സൂര്യയും പരസ്പരം പ്രണയം തുറന്നുപറഞ്ഞ എപ്പിസോഡുമുതൽ ആരാധകരും വളരെ സന്തോഷത്തിലാണ്. അതിഥിടീച്ചറുമായുള്ള തെറ്റിദ്ധാരണകൾ മാറിയതോടെ ഋഷിയും അമ്മയുമായി അടുത്തിരിക്കുകയാണ്.

എന്നാലും അവർക്കിടയിലെ മതിൽ പൂർണമായും പൊളിക്കപ്പെട്ടിട്ടില്ല. സൂര്യയും ഋഷിയും തമ്മിലുള്ള റൊമാൻസ് ആണ് ഇപ്പോൾ കൂടെവിടെ പ്രേക്ഷകർ ആഘോഷമാക്കുന്നത്. പുതിയ പ്രോമോ വിഡിയോയിൽ അതിഥിടീച്ചറിന്റെ ജന്മദിനത്തിന് എന്ത് സമ്മാനം കൊടുക്കണമെന്നതിനെക്കുറിച്ചാണ് ഋഷിയും സൂര്യയും ചർച്ച ചെയ്യുന്നത്. എന്ത് സമ്മാനമാണ് നൽകുകയെന്ന ഋഷിയുടെ ചോദ്യത്തിന് സൂര്യ കൊടുക്കുന്ന മറുപടി പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടു.

അമ്മയുടെ കവിളിൽ ഒരുമ്മ കൊടുത്ത് ഹാപ്പി ബെർത്ഡേയ് എന്ന് പറയുന്നതിനേക്കാൾ വലുതായി ടീച്ചറിനെ സന്തോഷിപ്പിക്കുന്ന മറ്റൊരു സമ്മാനവും ഉണ്ടാവില്ല എന്നാണ് സൂര്യ പറയുന്നത്. എന്താ അങ്ങനെയൊരു സമ്മാനം കൊടുക്കാൻ പറ്റില്ലേ എന്ന്സൂര്യ ഋഷിയോട് ചോദിക്കുന്നുണ്ട്. അൽപ്പം ലജ്ജയോടെയാണെങ്കിലും പറ്റായ്ക ഒന്നുമില്ല എന്ന് ഋഷി പറയുന്നിടത്താണ് പുതിയ പ്രോമോ വീഡിയോ അവസാനിക്കുന്നത്. അതേ സമയം അമ്മെ എന്ന് വിളിച്ചുള്ള ഋഷിയുടെ സ്നേഹത്തിനും അവനു കൊടുക്കാൻ കഴിയാതിരുന്ന വാത്സല്യവും ലാളനയും തുടർന്നങ്ങോട് കൊടുക്കാൻ ആഗ്രഹിക്കുകയാണ് അതിഥിടീച്ചർ.

അതിഥിയെയും സൂര്യയെയുമൊക്കെ തേടി മാളിയേക്കൽ നിന്നും റാണിയമ്മയും സംഘവും പുറപ്പെട്ടുവെന്ന വാർത്ത ലക്ഷ്മി അതിഥിയെ വിളിച്ച് പറയുന്നുണ്ട്. അതോടെ ഇനി സൂര്യ-ഋഷി പ്രണയം കാണാൻ സാധിക്കാതെ വരുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഋഷിയുടെയും സൂര്യയുടെയും പ്രണയരംഗങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്. ബിപിൻ ജോസും അൻഷിതയുമാണ് ഋഷിയെയും സൂര്യയെയും അവതരിപ്പിക്കുന്നത്. ഇരുവർക്കും ഒട്ടേറെ ആരാധകർക്കുള്ളത്.