കോവൽ നിറയെ കായ്ക്കാനുള്ള കുറുക്കു വിദ്യ

മലയാളികൾക്ക്‌ ഏറെ സുപരിചിതമായ ഒരു പച്ചക്കറി വിളയാണ് കോവയ്ക്ക. തടിച്ച വേരും മൃദുവായ തണ്ടുമാണ്‌ ഇതിനുള്ളത്‌. ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്. വള്ളി മുറിച്ചു നട്ടാണ്‌ കോവൽ കൃഷി ചെയ്യുന്നത്‌. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത്‌ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്‌, വൃക്ക എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും സഹായിക്കും, എന്നു മാത്രമല്ല ശരീര മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാൻ കോവക്കക്കുള്ളത്..

ഇലയുടെ നിറമുള്ള ഇലത്തീനിപുഴുക്കൾ, കായീച്ചകൾ എന്നിവയാണു കോവലിനെ ആക്രമിക്കുന്ന കീടങ്ങൾ. പുഴുക്കളെ പെറുക്കിയെടുത്തു നശിപ്പിക്കാം. കായീച്ചകളെ നശിപ്പിക്കാൻ ജൈവ കീടനാശിനി പ്രയോഗിക്കാം. വള്ളി പടർത്തി പന്തലുകെട്ടി പരിചരിക്കേണ്ടതിനാലാണ്‌ എല്ലാവരും കോവൽകൃഷി ചെയ്യാൻ മടിക്കുന്നത്‌. നാം ഉദ്യാനത്തിലും മട്ടുപ്പാവിലും കൃഷി ചെയ്യാൻ എടുക്കുന്നതിന്റെ പകുതി ചെലവും പരിശ്രമവും മതി പോഷക സമ്പുഷ്ടമായ കായ്കൾ തരുന്ന ഒരു കോവൽ പന്തൽ ഉണ്ടാക്കാൻ.

ഏറ്റവും എളുപ്പവും ലളിതവും ആയ കോവല്‍ കൃഷിയും അതിന്റെ പരിപാലനവും.. വീഡിയോയിൽ വിശദമായി വിവരിക്കുന്നു കോവൽ കൃഷിയെക്കുറിച്ച്.. നിങ്ങളുടെ വീട്ടു മുറ്റത്തും ഒരു കോവൽ പന്തൽ ഒരുക്കി കൃഷി തുടങ്ങിക്കോളൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.