മലദ്വാരത്തിലെ കൃമികടി വിരശല്യം ചെറിയ പരിഹാരങ്ങൾ…

ചെറുപ്രായത്തില്‍ കൃമിശല്യവും വിരശല്യവും പിടികൂടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പൊതുവായി കുട്ടികളെ ബാധിക്കുന്ന വിരശല്യത്തെ കുറിച്ച് മനസ്സിലാക്കുന്നത് എളുപ്പം ചികിത്സ കൊടുക്കുന്നതിനും അതല്ലെങ്കില്‍ അവരെ ഇവ ബാധിക്കാത്തെ സംരക്ഷണം കൊടുക്കുന്നതിനും സഹായിക്കും. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് പ്രധാനമായും മൂന്ന്‍ തരം വിരകളാണ്. കൃമി, നാടവിര, ഉണ്ടവിര എന്നിവയാണവ.

ഇതില്‍ കൃമിബാധയാണ് കൂടുതല്‍. ചെറിയ നൂല്‍കഷ്ണം പോലെ തോന്നിക്കുന്ന ഈ വിരകള്‍ കടുത്ത അസ്വസ്ഥതയും പോഷക കുറവും സ്വഭാവമാറ്റങ്ങളും ഉറക്കക്കുറവും സൃഷ്ടിക്കും. അഞ്ച് മുതല്‍ പതിനാല് വയസ്സുവരെയുള്ള കുട്ടികളിലാണ് കൃമിബാധ സാമാന്യമായി കാണപ്പെടുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുകയും ഹോട്ടലുകളിലെയും പുറത്തുനിന്നുള്ള ഭക്ഷണത്തെ കൂടുതലായി ആശ്രയിക്കുന്നവരിലാണ് കൃമിബാധ കൂടുതല്‍. കൃത്യമായി പറഞ്ഞാല്‍ വിരകള്‍ മലത്തില്‍ നിന്നാണ് മനുഷ്യശരീരത്തിലേക്ക് കടക്കുന്നത്. കൃമിബാധിതനായ ഒരാളുടെ വിസര്‍ജ്ജ്യത്തിന്റെ അംശങ്ങള്‍ ഭക്ഷണത്തിലോ വെള്ളത്തിലോ കലരുമ്പോഴാണ് ഇത് മറ്റൊരാളിലേക്ക് പകരുന്നത്.

മലദ്വാരത്തിന് ച്ചുട്ടിലുമുണ്ടാകുന്ന ചൊറിച്ചിലാണ് ഇതിന്റെ പ്രധാനലക്ഷണം. പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പെണ്‍വിരകള്‍ രാത്രി വേളയില്‍ മലദ്വാരത്തിന് സമീപം മുട്ട ഇടുന്നതാണ് ഇതിന് കാരണം. ഉറക്കക്കുറവ്‌, വിശപ്പില്ലായ്മയും ഭാരം കുറയുകയും ചെയ്യും, പെണ്‍കുട്ടികളില്‍ യോനി ഭാഗത്ത്‌ ചൊറിച്ചില്‍ അനുഭവപ്പെടാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.