ഇ ചെടിയും പൂവും കണ്ടിട്ടുള്ളവരും കാണാത്തവരും അറിഞ്ഞിരിക്കാൻ…

ഇന്ത്യയിൽ പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒരിനം ചെടിയാണ്‌ കൃഷ്ണകിരീടം. ഹനുമാൻ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പെഗോട എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ്‌ വളരുന്നത്‌. ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയിൽ ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ഉണ്ടാവുന്നു.

വലിപ്പമുള്ള ഇലകൾ ഇതിന്റെ പ്രത്യേകതയാണ്. ഇതിന്റെ പൂക്കൾ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും‍ ഓണത്തിനു പൂക്കളം ഒരുക്കാനും ഉപയോഗിക്കാറുണ്ട്. കേരളത്തില്‍, തൃക്കാക്കരയപ്പനെ അലങ്കരിക്കാനും, ഓണത്തിന് പൂക്കളമൊരുക്കാനും ഇവയുടെ പൂക്കള്‍ ഉപയോഗിക്കുന്നു. കൃഷ്ണന്റെ കിരീടത്തോട് സാമ്യമുള്ളതിനാലാണ് ഇവയ്ക്ക് കൃഷ്ണകിരീടം എന്ന പേര് ലഭിച്ചത്.

ഓണക്കാലത്ത് ഈ പൂവിന് ഏറെ ആവശ്യക്കാരാണുള്ളത്. പൂത്ത് തുടങ്ങിയാൽ ആറുമാസത്തോളം നീളും അത് വിരിഞ്ഞുതീരാൻ. ബുദ്ധക്ഷേത്രങ്ങളുടെ രൂപമുള്ളതിനാല്‍ ബുദ്ധകേന്ദ്രമായ തലശേരി ഭാഗങ്ങളില്‍ പഗോഡ എന്നും ഈ പൂവിന് വിളിപ്പേരുണ്ട്. വഴിയോരങ്ങളിലും, കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളിലുമാണ് ഇവ സമൃദ്ധമായി വളരുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Tips 4 U

Comments are closed.