അഹാനയും സഹോദരിമാരും അച്ഛന്റെ പിറന്നാളിന് കൊടുത്ത കിടിലൻ സർപ്രൈസ്‌

മലയാളികൾക്ക് ഏറെ സുപരിചിതമായ ഒരു താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്.. അച്ഛന് പിന്നാലെ നാലുമക്കളൂം സിനിമയിൽ ചുവടുറപ്പിക്കുകയാണ്.. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ മൂത്തമകൾ അഹാന പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. അഹാനയുടെ ലൂക്ക എന്ന സിനിമയും ശ്രെധിക്കപെട്ടതാണ്..

ഈ താരകുടുംബം തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയുമായി പങ്കുവെക്കാറുണ്ട്.. നിമിഷങ്ങൾക്കകം തന്നെ അവ തരംഗവുമാകാറുണ്ട്.. ഇപ്പോഴിതാ, അച്ഛൻ കൃഷ്ണകുമാറിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയും ഭാര്യ സിന്ധുവും ചേർന്ന്. കൃഷ്ണകുമാറിന്റെ 53-ാം ജന്മദിനമാണ് ഇന്ന്.

1994ൽ ‘കാശ്മീരം’ എന്ന ചിത്രത്തിലൂടെയായിരുന്നു കൃഷ്ണകുമാറിന്റെ സിനിമാപ്രവേശനം. ആകാശവാണിയിലും ദൂരദർശനിലും വാർത്താ അവതാരകൻ ആയിട്ടാണ് കൃഷ്ണകുമാർ തന്റെ കരിയർ ആരംഭിച്ചത്. കൃഷ്ണകുമാർ മലയാളത്തിനു പുറമെ തമിഴിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun CafeFun Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.