തല കറക്കം ക്ഷീണം എന്നിവ ജീവിതത്തില്‍ ഉണ്ടാവില്ല…

വല്ലാത്ത ക്ഷീണം, ഇതു ജീവിതത്തില്‍ ഒരിക്കലെങ്കിലും പറയാത്തവര്‍ ചുരുങ്ങും. ഇത് ഒരു രോഗമല്ല, ഒരു ശാരീരിക അവസ്ഥയാണ്. ശരീരത്തിന് അനുഭവപ്പെടുന്ന തളര്‍ച്ചയെ ക്ഷീണം എന്നു പൊതുവേ പറയും, ഇതല്ലാതെ മെലിച്ചിലിനേയും ക്ഷീണം എന്നു ചിലര്‍ വിശേഷിപ്പികയ്ക്കാറുണ്ട്.

ക്ഷീണത്തിന് പല കാരണങ്ങളുമുണ്ടാകാം, അമിതമായ ഭക്ഷണം മുതല്‍ ചില ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങള്‍ വരെയാകാ, ക്ഷീണം എന്ന അവസ്ഥയ്ക്കു പുറകില്‍. ശാരീരീക അധ്വാനം വര്‍ദ്ധിച്ചാല്‍, ചൂടു കൂടുതലെങ്കില്‍, ഉറക്കമില്ലെങ്കില്‍, ഭക്ഷണം കഴിഞ്ഞാല്‍ എല്ലാം ക്ഷീണം തോന്നുന്നവരുണ്ട്. പൊതുവേ പ്രത്യേകിച്ചൊന്നും ഭയക്കാനില്ലാത്ത, പ്രത്യേകിച്ചു രോഗ കാരണങ്ങളിലാത്ത അവസ്ഥയാണിതെന്നു പറയാം.

എന്നാല്‍ ക്ഷീണം ഗുരുതരമാകുന്ന അവസ്ഥയുമുണ്ട്. പല രോഗങ്ങളുടേയും ലക്ഷണമായി വരുന്ന ഒന്നു കൂടിയാണ് ക്ഷീണം. ശരീരത്തെ ബാധിയ്ക്കുന്ന മിക്കവാറും രോഗങ്ങള്‍ക്കുള്ള പൊതുവായ ലക്ഷണമാണ് ക്ഷീണമെന്നു വേണം, പറയാന്‍. ചില പ്രത്യേക തരത്തിലുള്ള ക്ഷീണം ചില പ്രത്യേക രോഗങ്ങളുടെ ലക്ഷണമായി വൈദ്യശാസ്ത്രം പറയുന്നുണ്ട്. പ്രത്യേകിച്ചും ചില പ്രത്യേക സമയങ്ങളില്‍ ദിവസവും ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. PATHOOS KITCHEN

Comments are closed.