കുടംപുളിയിൽ ഇത്രയും ഗുണങ്ങളോ !!!!!

കേരളത്തിൽ വ്യാപകമായി കറികളിൽ പ്രത്യേകിച്ചും മീൻകറിയിൽ ഉപയോഗിക്കുന്ന പുളിരസമുള്ള കുടംപുളി ഉണ്ടാവുന്ന മരമാണ് കുടംപുളി. മികച്ച രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി പഴങ്ങളും പച്ചക്കറികളും നമുക്ക് പ്രകൃതിയിൽ നിന്ന് കണ്ടെത്താനാവും. മലബാർ ടാമറിൻഡ് (Malabar Tamarind) അഥവാ കുടംപുളി ഇത്തരത്തിലൊരു ഫലമാണ്.

കുടംപുളിയുടെ സത്തയിൽ ധാരാളം ഫൈറ്റോകെമിക്കൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ കൊഴുപ്പിന്റെ ഉത്പാദനത്തെ തടയാൻ സഹായിക്കുന്നു. വർദ്ധിച്ചുവരുന്ന ജനപ്രീതി കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണ ശീലങ്ങളിൽ പ്രധാന ഘടകമായി ഇത് മാറിയിരിക്കുന്നു.

കുടംപുള‍ി വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നു. ദഹനശക്തി വർധിപ്പിക്കുന്നു. ശരീരത്തിന്റെ ചുട്ടുനീറ്റൽ, ദാഹം എന്നിവയെ ശമിപ്പിക്കും. കുടംപുളി ഹൃദയത്തിനു ബലം കൊടുക്കുന്നതും രക്തദോഷങ്ങളെ ഇല്ലാത‍ാക്കുന്നതുമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.