കുടംപുളി കൊണ്ട് ഇങ്ങനെയും ഉപകാരം ഉണ്ടെന്നു അറിയാമോ..?

മിക്ക വീടുകളിലെയും കറിക്കൂട്ടുകളിലെ പ്രധാന ചേരുവയാണ് ഈ കുടംപുളി. ഇത് പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, കുടപ്പുളി, മരപ്പുളി,തോട്ടുപുളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. കറികളിൽ ചേർക്കുന്നത് ഇതിന്റെ പഴം കീറി ഉണക്കിയെടുത്തതാണ്‌. ഇങ്ങനെ ഉണക്കിയെടുക്കുന്ന പഴം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോൾ കറുപ്പുനിറത്തിൽ കാണപ്പെടുന്നു.

കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം, അതിസാരം (ഇത് ജാതിക്ക കൂട്ടി ഉപയോഗിക്കുന്നത് നല്ലതാണ്.), വാതം തുടങ്ങിയ അസുഖങ്ങൾക്കായി നിർമ്മിക്കുന്ന ഔഷധങ്ങളിലും ചേരുവകളായി ഉപയോഗിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധങ്ങളിൽ ഇത് ഉപയോഗിക്കുന്നു.പുളി ലേഹ്യത്തിലെ ഒരു ചേരുവയാണ് കുടം പുളി.സംസ്കൃതത്തിൽ വൃക്ഷാമ്ലം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.

കുടംപുളിയിൽ ഇനി അമിതവണ്ണവും വയറും കുറക്കാനുള്ള പൊടിക്കൈകൾ ഉണ്ട്. പലരുടേയും ഉറക്കം കളയുന്ന അമിതവണ്ണത്തിനും കുടവയറിനും ഇനി നമുക്ക് പരിഹാരം കാണാവുന്നതാണ് കുടംപുളിയില്‍. മലബന്ധം പോലുള്ള അസ്വസ്ഥതകൾ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുടംപുളിയിട്ട വെള്ളം കുടിക്കാവുന്നതാണ്. ഇത് ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും മലബന്ധമെന്ന പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കുടംപുളി വെള്ളം മാത്രമല്ല കറിയിൽ ഇട്ട് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 UEasy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.