വേദികയിൽ നിന്നും മോചനം ആഗ്രഹിച്ച് സിദ്ധു; രോഹിത്തിന്റെ പ്രണയം തിരിച്ചറിഞ്ഞ് ശിവദാസമേനോൻ… | Kudumbavilak Today Episode 25 July 2022

Kudumbavilak Today Episode 25 July 2022 : നമ്മുടെ നാട്ടിലെ സദാചാരക്കാരുടെ വായടപ്പിക്കുന്ന രീതിയിലായിരിക്കും കുടുംബവിളക്ക് പരമ്പരയുടെ ഇനിയുള്ള എപ്പിസോഡുകൾ മുന്നോട്ടുപോവുക. ഇതുവരെയും അങ്ങനെ തന്നെ ആയിരുന്നു എങ്കിൽ പോലും ഇനിയുള്ള എപ്പിസോഡുകൾ ഇത് അടിവരയിട്ട് പറയുകയാവും ചെയ്യുക. സുമിത്രയെ ഉപേക്ഷിച്ച് വേദികയുടെ കൂടെ ഒരു പുതിയ കുടുംബജീവിതം ആരംഭിച്ച സിദ്ധു ഇപ്പോൾ തിരുത്തിയിരിക്കുന്നു.

പുതിയ പ്രൊമോ വീഡിയോയിൽ പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത് സിദ്ധു കാലിടറി വീഴുന്നതാണ്. വേദികയിൽ നിന്നാണ് തനിക്ക് ഒരു രക്ഷപെടൽ ഇനി ആവശ്യം എന്നാണ് സിദ്ധാർത്ഥ് പറഞ്ഞുവെക്കുന്നത്. വേദികയിൽ നിന്നും തന്നെ രക്ഷപ്പെടുത്താൻ സാധിക്കുമോ എന്നാണ് സിദ്ധാർത്ഥിന്റെ ചോദ്യം. എന്നാൽ സ്വയം വെന്തുരുകി കാലിടറുന്ന സിദ്ധുവിനെ ചേർത്തുപിടിക്കുന്നത് അദ്ദേഹത്തിന്റ പഴയ ഭാര്യ സുമിത്രയാണ്.

Kudumbavilak Today Episode 25 july 2022
Kudumbavilak Today Episode 25 july 2022

ഇതെല്ലാം കണ്ടിട്ട് പ്രേക്ഷകർക്ക് നന്നായി ഭ്രാന്ത് പിടിക്കുന്നുണ്ട്. ആദ്യഭാര്യയെ ഉപേക്ഷിച്ച് വേറൊരു സ്ത്രീക്കൊപ്പം പോകുന്നു, പിന്നീട് രണ്ടാം ഭാര്യയെ മടുക്കുമ്പോൾ വീണ്ടും ആദ്യഭാര്യയിലേക്ക് വന്നുചേരുന്നു. ഇതിനിടയിലാണ് ആദ്യ ഭാര്യയുടെ കാമുകൻ രംഗത്തെത്തുന്നതും ഇപ്പോൾ ആ കാമുകന്റെ പ്രണയം ശ്രീനിലയത്തിലേക്കും ഒരു അപ്രതീക്ഷിത വാർത്തയായി എത്തുന്നത്. രോഹിത്തിന്റെ സുഹൃത്ത് ശിവദാസമേനോനോട്‌ ആ സത്യം തുറന്നുപറയുകയാണ്, രോഹിത്തിന് സുമിത്രയോടുള്ള പ്രണയം. ഇത് കണ്ടതോടെ പ്രേക്ഷകർക്ക് ഒരു കാര്യം മനസ്സിലായിട്ടുണ്ട്. സുമിത്രയെയും രോഹിത്തിനെയും ഒന്നിപ്പിക്കാൻ ഇനി ശ്രമിക്കുക ശിവദാസമേനോൻ തന്നെയായിരിക്കും.

സുമിത്രയുടെ അച്ഛൻറെ സ്ഥാനത്ത് നിന്ന് തന്നെ ശിവദാസമേനോൻ ഇവരെ ജീവിതത്തിൽ ഒന്നിപ്പിക്കും. എന്നാൽ കേരളത്തിലെ സദാചാരക്കാർ ഇതെല്ലാം കണ്ടുനിൽക്കുമോ എന്നതാണ് ഇപ്പോഴുള്ള പ്രധാന ചോദ്യം? സുമിത്രയെയും രോഹിത്തിനെയും ഒന്നിപ്പിക്കാൻ ശിവദാസമേനോനൊപ്പം രോഹിത്തിന്റെ മകൾ പൂജയും ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. എന്താണെങ്കിലും ഏറെ നാടകീയമായ നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ പ്രേക്ഷകപ്രിയപരമ്പര കുടുംബവിളക്ക് മുന്നേറുന്നത്.