ശ്രീനിലയത്തിലെത്തിയ പ്രതീഷ് അനന്യയുടെ ജീവനെടുക്കുമ്പോൾ.!! രഞ്ജിതയെ പൂട്ടാൻ ആ വജ്രായുധവുമായി സുമിത്ര; അച്ഛന്റെ മ ര ണ കാരണം അറിഞ്ഞ് ഞെട്ടലോടെ പൂജ.!! Kudumbavilakk Today 10 July 2024

Kudumbavilakk Today 10 July 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ സുമിത്ര രഞ്ജിതയുടെ വീട്ടിൽ പോയതായിരുന്നു. അവിടെ എത്തിയപ്പോൾ, രഞ്ജിതയും സുമിത്രയും തമ്മിൽ പല സംസാരവും നടക്കുകയാണ്. നിനക്ക് നിൻ്റെ മക്കളെയൊക്കെ കിട്ടിയതിൻ്റെ സന്തോഷമാണെന്നും, അതാണ് നീ ഇപ്പോൾ അഹങ്കരിക്കുന്നതെന്നും, പറഞ്ഞപ്പോൾ, എന്നാൽ പ്രതീഷ് നിന്നെ ഉൾക്കൊള്ളില്ലെന്ന് പറഞ്ഞപ്പോൾ, അതിൽ എനിക്ക് പ്രശ്നമില്ലെന്നും, അവർ ആദ്യം എന്നെ വെറുത്താലും പിന്നീട് എന്നെ മനസിലാക്കി തിരികെ വന്നുകൊള്ളുമെന്ന് പറയുകയാണ്. ആ സമയത്താണ് പ്രതീഷ് ശ്രീനിലയത്തിൽ വരുന്നത്.

സ്വരമോളെ ചോദിക്കുകയാണ്. സ്കൂളിൽ പോയെന്ന് പറയുകയാണ് അനിരുദ്ധ്. അപ്പോഴാണ് അനന്യ വന്ന് സ്വരമോൾക്ക് നിന്നെ കാണുന്നത് ഇഷ്ടമല്ലെന്നും, അതിനാൽ പ്രതീഷ് ഉടനെ തിരിച്ചു പോകണമെന്ന് പറയുകയാണ്. ഇത് കേട്ട പ്രതീഷ് അവൾ എൻ്റെ മകളാണെന്നു പറയുകയാണ്. പിന്നീട് അനിരുദ്ധ് സ്വര മോളോട് നീ ആണ് അവളുടെ അച്ഛൻ എന്ന് പറയാൻ സമയമായിട്ടില്ലെന്ന് പറയുകയാണ്.

ഞാൻ ഇവിടെ നിന്ന് പോവണമെന്നാണ് നിങ്ങൾ കരുതുന്നതല്ലേയെന്നും, നിങ്ങളെ ഞാൻ നോക്കാൻ ഏൽപ്പിച്ചത് നിങ്ങൾ എന്തിനാണ് സ്വന്തമായി കരുതിയതെന്ന് പറയുകയാണ് പ്രതീഷ്. എല്ലാം നഷ്ടപ്പെട്ട എനിയ്ക്ക് ആകെയുള്ളത് അവൾ മാത്രമാണെന്നും, അതിന് അവളെ എനിക്ക് തിരിച്ചുകിട്ടിയേ മതിയാവൂ എന്ന് പറഞ്ഞു കൊണ്ട് മുകളിൽ പോവുകയാണ് പ്രതീഷ്. പിന്നീട് കാണുന്നത് സച്ചിൻ്റെ വീടാണ്. ബ്രെയ്ക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ പറഞ്ഞത് ഉണ്ടാക്കത്തതിന് ഭക്ഷണം വലിച്ചെറിയുകയും,ശീതളിനെ പിടിച്ചു തള്ളുകയാണ്.

സരസ്വതിയമ്മ നമുക്കിവിടെ നിന്ന് പോകാമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് സുമിത്ര രഞ്ജിതയുടെ വീട്ടിൽ നിന്ന് വരികയാണ്. പ്രതീഷ് എവിടെയെന്ന് ചോദിച്ചപ്പോൾ അനി മുകളിലുണ്ടെന്ന് പറയുകയാണ്. പിന്നീട് നേരെ മുകളിലേക്ക് പോവാൻ നോക്കുമ്പോൾ, അവൻ ഉറക്കമുണർന്ന് വന്നിട്ട് നമുക്ക് സംസാരിക്കാമെന്ന് പറയുകയാണ് അനി.ആ സമയത്താണ് അനന്യ ബാഗൊക്കെ പാക്ക് ചെയ്ത് പോകാൻ ഒരുങ്ങുന്നത്. ഞാൻ മോളെയും കൂട്ടി പോവുകയാണെന്ന് പറഞ്ഞപ്പോൾ, മോളെയും കൊണ്ട് എവിടെ പോയാലും പ്രതീഷ് പിന്നാലെ വരുമെന്നും, അതിനാൽ ഞങ്ങൾ ബുദ്ധിപൂർവ്വം പെരുമാറണമെന്ന് പറയുകയാണ് അനി. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.