ശ്രീനിലയം സിദ്ധു തിരിച്ച് പിടിക്കുമ്പോൾ; രഞ്ജിതയെ പൂട്ടി പൂജ സുമിത്രയുടെ അടുത്തേക്ക്, കുടുംബവിളക്കിൽ ഇടിവെട്ട് ട്വിസ്റ്റ്.!! Kudumbavilakk Today 10 June 2024

Kudumbavilakk Today 10 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ ഫങ്ങ്ഷനിൽ പങ്കജും പൂജയും ഡാൻസൊക്കെ ചെയ്യുകയാണ്. പിന്നീട് ഭക്ഷണമൊക്കെ കഴിച്ച ശേഷം അവർ പോവുകയാണ്. പിറ്റേ ദിവസം രാവിലെ തന്നെ സച്ചിൻ ശീതളിനെ കൂട്ടാൻ വരികയാണ്.

നീ എൻ്റെ കൂടെ വരണമെന്ന് പറയുകയാണ്. അപ്പോഴാണ് സുമിത്ര മുറ്റത്ത് വരുന്നത്. സുമിത്രയെ കണ്ടതും ശീതൾ മാറി നിൽക്കുകയാണ്. അപ്പോഴാണ് സിദ്ധാർത്ഥും സ്വരമോളും വരുന്നത്. ശീതളിൻ്റെ അടുത്ത് പോയ സ്വരമോൾ സച്ചിനെ കണ്ടപ്പോൾ ആരാണെന്ന് ചോദിക്കുകയാണ്. അപ്പോഴാണ് സരസ്വതി അമ്മ അതുവഴി വരുന്നത്. സ്വര മോളെ കൂട്ടിപ്പോകാൻ സച്ചിൻ സരസ്വതി അമ്മയോട് പറയുകയാണ്.

എങ്ങനെയോ അവിടെ നിന്ന് സച്ചിൻ പോവുകയാണ്. പിന്നീട് കാണുന്നത് സിദ്ധാർത്ഥ് പോകാൻ ഒരുങ്ങി നിൽക്കുകയാണ്. എല്ലാവരും കരയുകയാണ്. പിന്നീട് സിദ്ധാർത്ഥ് സുമിത്രയുടെ പഴയ സ്വർണ്ണമൊക്കെ സുമിത്രയ്ക്ക് നൽകുകയാണ്. എനിക്ക് അപകടം പറ്റിയപ്പോൾ നീയാണ് ഈ സ്വർണ്ണമൊക്കെ വച്ച് എന്നെ നോക്കിയതെന്നും, അത് ഞാൻ തിരികെ എടുത്തതാണെന്നും പറയുകയാണ് സിദ്ധാർത്ഥ്.

ശേഷം സരസ്വതി അമ്മയെ കെട്ടിപ്പിടിച്ച് കരയുകയാണ്. സിദ്ധാർത്ഥ് നേരെ ശ്രീനിലയത്തിലേക്കാണ് പോകുന്നത്. അവിടെ എത്തിയ ശേഷം ശ്രീനിലയം തിരികെ പിടിക്കേണ്ട കാര്യമൊക്കെ പറയുകയാണ്. പിന്നീട് സുമിത്ര പൂജയെ വിളിക്കുകയാണ്. പൂജയോട് മടങ്ങിവരാൻ പറയുകയാണ്. അങ്ങനെ പൂജ സുമിത്രയുടെ അടുത്തേയ്ക്ക് എത്തുകയും ചെയ്യുന്നു. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.