പങ്കജിന്റെ അവിഹിതം പൂജ നേരിട്ട് കാണുമ്പോൾ; സുമിത്രയെ തേടി രോഹിത്ത് എത്തുന്നു, കുടുംബവിളക്കിൽ കലക്കൻ ക്ലൈമാക്സ്.!! Kudumbavilakk Today 16 July 2024

Kudumbavilakk Today 16 July 2024 : കുടുംബവിളക്ക് കൂടുതൽ സങ്കീർണമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ജയിലിൽ നിന്നിറങ്ങിയ പ്രജീഷ് സ്വരമോളെ സ്വന്തമാക്കാൻ താൻ എന്തും ചെയ്യുമെന്ന വെല്ലുവിളിയുമായി അനിരുദിന്റെ അടുത്തെത്തി. അതെ സമയം രഞ്ജിത തന്റെ പ്ലാനുകൾ എല്ലാം കൃത്യമായി എക്സിക്യൂട്ട് ചെയ്യുകയാണ്. പൂജയുടെയും പങ്കജിന്റെയും വിവാഹത്തിന് പൂജയെകൊണ്ട് സമ്മതം മൂളിക്കാൻ രഞ്ജിതയുടെ അഭിനയത്തിന് കഴിഞ്ഞു.

പൂജയുടെ സ്വത്തുക്കൾ സ്വന്തമാക്കുക എന്ന ലക്ഷ്യത്തിൽ ആണ് രഞ്ജിത ഇതൊക്കെ ചെയ്യുന്നതെന്ന് അറിയാവുന്ന സുമിത്ര പൂജ ഈ വിവരങ്ങൾ എല്ലാം പറഞ്ഞപ്പോൾ ഈ വിവാഹത്തിനുള്ള എതിർപ്പ് അവളെ അറിയിച്ചു. എന്നാൽ രഞ്ജിത പാവമാണെന്നും നമ്മൾ എല്ലാം രഞ്ജിതയെ തെറ്റ് ധരിച്ചതാണെന്ന്മൊക്കെയാണ് പൂജ സുമിത്രയോട് പറയുന്നത്. എന്നാൽ വിവാഹത്തിന് സുമിത്രയുടെ സമ്മതം കൂടി വേണമെന്നും പൂജ സുമിത്രയോട് പറയുന്നുണ്ട്. വിവാഹത്തിന് സമ്മതമാണെങ്കിലും തന്റെ അമ്മയുടെ പൂർണ സമ്മതത്തോടെ അല്ലാതെ വിവാഹം നടക്കില്ല എന്നും പൂജ രഞ്ജിതയോട് പറഞ്ഞിരുന്നു.

അത് കൊണ്ട് തന്നെ പൂജയുടെ സ്വത്തുക്കളോട് തങ്ങൾക്ക് താല്പര്യമില്ല എന്നത് പോലെ അഭിനയിക്കണം എന്ന് രഞ്ജിത പങ്കജിനോട് പറഞ്ഞു. യഥാർത്ഥത്തിൽ രഞ്ജിതയുടെ എല്ലാ കള്ളത്തരങ്ങളും രോഹിത്തിന്റെ ഡയറിയിലൂടെ സുമിത്ര അറിഞ്ഞു എന്ന വിവരം രഞ്ജിതയ്ക്ക് അറിയില്ല. രോഹിത്തിന്റെ ഡയറിയിൽ ഉള്ള കാര്യങ്ങൾ എത്രയും വേഗം പൂജയെ അറിയിക്കണം എന്ന് അപ്പു സുമിത്രയോട് പറയുന്നുണ്ട്.

എന്നാൽ അതിനുള്ള സമയം ആയിട്ടില്ല എന്നാണ് സുമിത്ര പറയുന്നത്. രഞ്ജിതയുടെ കമ്പനിയെപ്പറ്റി കൂടുതൽ അന്വേഷിക്കാൻ സുമിത്ര അനിരുധിനെ ഏൽപ്പിച്ചു. എല്ലാ തെളിവുകളോടെയും രഞ്ജിതയെ പൂട്ടാൻ ആണ് സുമിത്രയുടെ പ്ലാൻ. അത് വരെ പൂജയെയും സത്യങ്ങൾ ഒന്നും അറിയിക്കേണ്ട എന്നും സുമിത്ര ഉറപ്പിച്ചു കഴിഞ്ഞു. ഇനി സുമിത്രയെ ചാക്കിലാക്കാൻ ഉള്ള രഞ്ജിതയുടെ ശ്രമങ്ങൾ ആണ് നടക്കാൻ പോകുന്നത്.