അപ്പുവിന്റെ സങ്കടം താങ്ങാനാവാതെ ദീപു പൂജയോട് ആ സത്യം വെളിപ്പെടുത്തുമ്പോൾ.!! രഞ്ജിതയെ പൂട്ടാൻ പൂജയുടെ നാടകം; സുമിതയോടുള്ള പകയിൽ സച്ചിൻ സ്വരമോളെ തട്ടിക്കൊണ്ടുപോകുന്നു.!! Kudumbavilakk Today 17 June 2024

Kudumbavilakk Today 17 June 2024 : കുടുംബവിളക്ക് പരമ്പര കൂടുതൽ നിർണായകമായ മുഹൂർത്തങ്ങളിലൂടെ കടന്നു പൊയ് ക്കൊണ്ടിരിക്കുകയാണ്. സ്കൂൾ വിട്ട് വന്ന ശേഷം സ്വരമോൾ പുറത്ത് പോയ്‌ ഐസ് ക്രീം കഴിക്കണം എന്ന് പറയുമ്പോൾ ശീതൾ അവളെയും കൊണ്ട് പുറത്തേക്ക് പോകാൻ ഒരുങ്ങുകയാണ്. സ്വരമോൾക്ക് പുതിയ ഡ്രസ്സ്‌ ഒക്കെ വാങ്ങി കൊടുക്കണം എന്നൊക്കെ പ്ലാൻ ചെയ്താണ് ശീതൾ സ്വരമോളെയും കൂട്ടി പോകുന്നത്.

എന്നാൽ ഷോപ്പിങ്ങിനിടയിൽ അപ്രതീക്ഷിതമായി ശീതൾ സച്ചിനെ കണ്ട് മുട്ടുന്നു. ശീതളിനോട് തന്റെ കൂടെ വരാൻ സച്ചിൻ ആവശ്യപ്പെടുന്നു. എന്നാൽ സ്വരമോൾ കൂടെയുള്ളത് കൊണ്ട് അവൾ പോകാൻ തയ്യാറാകുന്നില്ല. എന്നാൽ സച്ചിൻ അവളെ നിർബന്ധിക്കുകയും അവൾ സ്വരമോളെയും കൂട്ടി സച്ചിനോടൊപ്പം പോകുകയും ചെയ്യുന്നു.

എന്നാൽ പുറത്ത് പോയിട്ട് ഏറെ സമയം കഴിഞ്ഞിട്ടും ശീതളും സ്വരമോളും തിരിച്ചു വരാതെ ആകുമ്പോൾ അനന്യയും അനിരുതും സുമിത്രയും എല്ലാം ആകെ പരിഭ്രാന്തരാകുകയാണ്. ഇത് അവസരമായി കണ്ട സരസ്വതിയമ്മ അനന്യയുടെ അടുത്ത് ചെന്ന് സ്വരമോൾക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ അടുപ്പം ശീതളിനോടാണെന്നും അവളിപ്പോൾ എല്ലാത്തിനും ആശ്രയിക്കുന്നത് ശീതളിനെ ആണെന്നുമെല്ലാം പറയുകയാണ്.

ഇത് കേട്ടത്തോടെ ദേഷ്യം വന്ന അനന്യ ശീതൾ സ്വരമോളെയും കൊണ്ട് പുറത്ത് പോയതിനു സുമിത്രയോട് ദേഷ്യം കാണിക്കുന്നുണ്ട്. അതെ സമയം പ്രതീക്ഷിനെപ്പറ്റിയുള്ള സത്യങ്ങൾ സുമിത്ര അറിയാൻ സമയമായെന്ന് കരുതുന്ന അനിരുധ് സത്യങ്ങൾ സുമിത്രയോട് വിളിച്ചു പറയുകയാണ്. ഇത് കെട്ട് സുമിത്ര ആകെ തകർന്നു. പ്രതീഷ് ഒരിക്കലും ഈ തെറ്റ് ചെയ്ത് കാണില്ല എന്ന് ഉറപ്പിച്ചു പറയുകയാണ് സുമിത്ര. ഒടുവിൽ സുമിത്ര തന്റെ മകനെ കാണാൻ നേരിട്ട് ജയിലിൽ എത്തുകയും മരിച്ചു പോയ അമ്മ നേരിട്ട് മുന്നിൽ വന്ന് നിൽക്കുന്നത് കണ്ട് കരച്ചിൽ അടക്കാൻ കഴിയാതെ അഴിക്കുള്ളിൽ നിൽക്കുകയാണ് പ്രതീഷ്.